Womens Cricket

വനിതാ ലോകകപ്പ്: വേദികളിൽ മാറ്റം, ബംഗളൂരു പുറത്ത്
വനിതാ ഏകദിന ലോകകപ്പിനുള്ള വേദികളിൽ മാറ്റം വരുത്തി. ബംഗളൂരുവിനെ ഒഴിവാക്കി നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയം വേദിയായി. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം ഗുവാഹത്തിയിൽ നടക്കും.

വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു; കിരീടം നേടുമെന്ന് ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയും
വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. ടൂർണമെൻ്റിൽ കിരീടം നേടാൻ സാധ്യതയുണ്ടെന്ന് സീനിയർ താരങ്ങളായ ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയും പ്രസ്താവിച്ചു. സെപ്റ്റംബർ 30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.

ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതാ എ ടീമിന് തോൽവി; 13 റൺസിന് ഓസീസ് വിജയം
ഓസ്ട്രേലിയയിലെ മക്കെയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ഓസ്ട്രേലിയൻ വനിതാ എ ടീം, ഇന്ത്യൻ വനിതാ എ ടീമിനെ 13 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതാ ടീം ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടി. എന്നാൽ, ഇന്ത്യൻ ടീമിന്റെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 124 റൺസിൽ ഒതുങ്ങി.

വനിതാ ക്രിക്കറ്റ് ടീമിൽ ഇടം തേടി ട്രാന്സ് വുമണ് അനായ ബംഗാര്
വനിതാ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി ട്രാന്സ് വുമണ് അനായ ബംഗാര് രംഗത്ത്. ഹോര്മോണ് തെറാപ്പിക്ക് ശേഷം കായിക താരത്തില് വരുന്ന മാറ്റങ്ങള് കണ്ടെത്തുന്നതിന് നടത്തിയ ശാസ്ത്രീയ പരിശോധനകള്ക്ക് താന് വിധേയയായെന്നും അനായ പറയുന്നു. വനിതാ കായിക താരമാകാനുള്ള ആരോഗ്യസ്ഥിതി തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന ശാസ്ത്രീയ പരിശോധനാ ഫലം അവര് സാമൂഹ്യമാധ്യമത്തില് പങ്കുവെച്ചിട്ടുണ്ട്.

കേരള വനിതാ അണ്ടർ 23 ടീമിന് സൗരാഷ്ട്രയോട് തോൽവി
പുതുച്ചേരിയിൽ നടന്ന ഏകദിന ടൂർണമെന്റിൽ കേരള വനിതാ അണ്ടർ 23 ടീം സൗരാഷ്ട്രയോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത കേരളം 156 റൺസിന് ഓൾ ഔട്ടായി. സൗരാഷ്ട്രയ്ക്കുവേണ്ടി ഉമേശ്വരി 71 റൺസെടുത്തു.