Women Cricket

വനിതാ ലോകകപ്പ്: ലങ്കയെ തകർത്ത് ഇന്ത്യ; ദീപ്തി ശർമ്മയ്ക്ക് അപൂർവ റെക്കോർഡ്
വനിതാ ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയ വിജയത്തിൽ ദീപ്തി ശർമ്മയുടെ പ്രകടനം നിർണായകമായി. മത്സരത്തിൽ 53 റൺസ് നേടുകയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. വനിതാ ഏകദിനത്തിൽ ഈ നേട്ടം രണ്ട് തവണ സ്വന്തമാക്കുന്ന ഏക താരമെന്ന റെക്കോർഡും ദീപ്തി ശർമ്മയ്ക്ക് സ്വന്തമായി.

പിങ്ക് ടി20 ചലഞ്ചേഴ്സ്: എമറാൾഡിനും പേൾസിനും ജയം
കെ സി എ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ എമറാൾഡിനും പേൾസിനും വിജയം. റൂബിക്കെതിരെ എമറാൾഡ് 29 റൺസിന് വിജയിച്ചു. പേൾസ്, സാഫയറിനെ 13 റൺസിനാണ് തോൽപ്പിച്ചത്.

കെസിഎ പിങ്ക് ടി20: ആംബറിനും പേൾസിനും ജയം, സാഫയർ ഒന്നാമത്
കെസിഎയുടെ പിങ്ക് ടി20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ആംബറും പേൾസും വിജയം നേടി. ആംബർ, സാഫയറിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. പേൾസ്, എമറാൾഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

കെസിഎ പിങ്ക് ടി20: സാഫയറിനും ആംബറിനും ജയം
കെസിഎയുടെ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ സാഫയറും ആംബറും വിജയം നേടി. ആദ്യ മത്സരത്തിൽ സാഫയർ എമറാൾഡിനെ തോൽപ്പിച്ചു, ഗോപിക കളിയിലെ താരമായി. രണ്ടാം മത്സരത്തിൽ ആംബർ റൂബിയെ പരാജയപ്പെടുത്തി, സജന സജീവൻ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.