Woman Referee

Woman wrestling referee

സംസ്ഥാന സ്കൂൾ കായികമേളയിൽ ഗുസ്തി റഫറിയായി വനിതാ സാന്നിധ്യം; ശ്രദ്ധനേടി അഞ്ചന യു രാജൻ

നിവ ലേഖകൻ

സംസ്ഥാന സ്കൂൾ കായികമേളയിൽ പുരുഷ റഫറിമാർക്കൊപ്പം ഗുസ്തി മത്സരം നിയന്ത്രിച്ച് ഏക വനിതാ റഫറിയായി കോഴിക്കോട് സ്വദേശിനി അഞ്ചന യു രാജൻ ശ്രദ്ധേയമായി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഗുസ്തി മത്സരത്തിൽ ഏക വനിത റഫറിയായി അഞ്ചന എത്തിയത് കായികമേളക്ക് പുതിയ നിറം നൽകി. ഗുസ്തി മത്സരങ്ങളിൽ റഫറിയായി 14 വർഷത്തെ അനുഭവപരിചയമുണ്ട് അഞ്ചനയ്ക്ക്.