Wildlife Protection

വനഭേദഗതി ബില്ലും വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയിൽ അവതരിപ്പിച്ചു
കേരള വനഭേദഗതി ബില്ലും വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയിൽ അവതരിപ്പിച്ചു. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രം ഭേദഗതിക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് സംസ്ഥാനം സ്വന്തമായി നിയമം കൊണ്ടുവരുന്നത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ഭേദഗതി ബില്ലിലെ പ്രധാന ആവശ്യമാണ്.

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ
അപകടകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ പരിഗണിക്കും. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി അക്രമകാരികളായി നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്നതാണ് ഭേദഗതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്.

കൂട്ടിലിട്ട് തത്തയെ വളർത്തിയതിന് കേസ്
കോഴിക്കോട് നരിക്കുനിയിൽ കൂട്ടിലിട്ട് തത്തയെ വളർത്തിയ ആൾക്കെതിരെ കേസ്. വയലിൽ കെണി വെച്ച് പിടികൂടിയ തത്തയെയാണ് ഇയാൾ വീട്ടിൽ വളർത്തിയിരുന്നത്. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് തത്തയെ കണ്ടെത്തിയത്.

വന്യമൃഗശല്യത്തിനെതിരെ നൂതന ഉപകരണം ‘അനിഡേർസ്’ കേരളത്തിൽ
വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായി "അനിഡേർസ്" എന്ന നൂതന ഉപകരണം കേരളത്തിൽ പ്രദർശിപ്പിച്ചു. കോഴിക്കോട് കൂടരഞ്ഞിയിൽ വെച്ചാണ് ഈ ഉപകരണത്തിന്റെ പ്രദർശനം നടന്നത്. 15 മീറ്റർ ചുറ്റളവിൽ ശരീര ഊഷ്മാവുള്ള ജീവികളെ കണ്ടെത്താനും ഉച്ചത്തിലുള്ള അലാറം മുഴക്കാനും ലൈറ്റുകൾ തെളിക്കാനും അനിഡേർസിന് കഴിയും.