ലോസ് ഏഞ്ചൽസിലെ കാട്ടുതീയെ തുടർന്ന് 2025ലെ ഓസ്കാർ നോമിനേഷനുകളുടെ പ്രഖ്യാപനം ജനുവരി 19ലേക്ക് മാറ്റി. അഞ്ച് പേർ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയും ചെയ്ത തീപിടുത്തത്തിൽ ഹോളിവുഡ് താരങ്ങളുടെ വീടുകളും നശിച്ചു. മാർച്ച് 2ന് നടക്കുന്ന ഓസ്കാർ ചടങ്ങിന് കോനൻ ഒബ്രിയൻ ആതിഥേയത്വം വഹിക്കും.