Wild Elephant

കോന്നിയിൽ കാട്ടാന ആക്രമണം; 8 വനം വകുപ്പ് ജീവനക്കാർക്ക് പരിക്ക്
പത്തനംതിട്ട കോന്നി കുമരംപേരൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. കാട്ടാനക്കൂട്ടം നാട്ടിലിറങ്ങുന്നത് പതിവായതോടെ വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം ആരംഭിച്ചിരുന്നു. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാർ ദൗത്യത്തിൽ പങ്കെടുത്തു.

തൃശ്ശൂർ വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
തൃശ്ശൂർ വാഴച്ചാലിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ട്രക്കിങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി. മനുവിനാണ് പരിക്കേറ്റത്. കാരാംതോട് വെച്ച് ആനയുടെ ആക്രമണമുണ്ടായതിനെ തുടർന്ന് മനുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഞാറക്കോട് സ്വദേശി കുമാരൻ മരിച്ചു. പുലർച്ചെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ ഒരു യുവാവിന് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം
ഇടുക്കി പീരുമേടിന് സമീപം വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സീത (54) ആണ് മരിച്ചത്. ഭർത്താവ് ബിനുവിന് പരുക്കേറ്റതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു
തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തല്ലൂർ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് ആക്രമണം നടന്നത്.

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻ പോയപ്പോൾ ആന തുമ്പിക്കൈ കൊണ്ട് തട്ടിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

പാലക്കാട് എടത്തനാട്ടുകരയിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
പാലക്കാട് എടത്തനാട്ടുകരയിൽ ടാപ്പിങ് തൊഴിലാളിയായ ഉമർ വാല്പറമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. വെളുപ്പിന് ടാപ്പിംഗിന് പോകുമ്പോളാണ് സംഭവം നടന്നത്. വന്യമൃഗ ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ഏഴാറ്റുമുഖം ഗണപതിക്ക് കാലിന് പരിക്ക്: രണ്ട് ദിവസത്തെ നിരീക്ഷണം
അതിരപ്പള്ളിയിലെ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാനയുടെ കാലിന് പരുക്കേറ്റതായി കണ്ടെത്തി. വനംവകുപ്പ് രണ്ട് ദിവസത്തെ നിരീക്ഷണം ഏർപ്പെടുത്തി. മൂന്ന് വെറ്ററിനറി ഡോക്ടർമാരുടെ സംഘമാണ് ഗണപതിയെ പരിശോധിച്ചത്.

കരിക്കോട്ടക്കരിയിൽ കുട്ടിയാനയെ മയക്കുവെടി വച്ച് പിടികൂടി
കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വച്ച് പിടികൂടി. ഡോ. അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വച്ചത്. പരിക്കേറ്റ കുട്ടിയാനയ്ക്ക് വിദഗ്ധ ചികിത്സ നൽകും.

വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു; ഗുരുതരാവസ്ഥയിൽ
വാളയാറിൽ കാട്ടാനയുടെ ആക്രമണത്തിന് ഇരയായ കർഷകൻ ഗുരുതരാവസ്ഥയിൽ. വിജയൻ എന്ന കർഷകനാണ് കൃഷിയിടത്തിൽ വെച്ച് ആക്രമിക്കപ്പെട്ടത്. നെഞ്ചിനും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിരപ്പിള്ളിയിലെ കാട്ടാനയ്ക്ക് ചികിത്സ
അതിരപ്പിള്ളിയിലെ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകി. മയക്കുവെടി വച്ച് മുറിവിലെ പഴുപ്പ് നീക്കം ചെയ്ത് ആന്റിബയോട്ടിക്കുകൾ നൽകി. മറ്റാനകളുമായുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാണ് മുറിവെന്ന് കണ്ടെത്തി.

അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയ്ക്ക് മയക്കുവെടി
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് മയക്കുവെടി നൽകി. മൂന്ന് തവണ വെടിവെച്ചതിൽ ഒന്ന് ലക്ഷ്യം കണ്ടു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചു.