Wild Animals

ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ നിയമം; മന്ത്രിസഭായോഗം ഇന്ന്
സംസ്ഥാനത്ത് ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്ന നിയമഭേദഗതിയുമായി സംസ്ഥാന സർക്കാർ. ഇതിനായുള്ള നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കോഴിക്കോട് കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരിക്ക്
കോഴിക്കോട് കാവിലുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്കേറ്റു. കാവിലുംപാറ സ്വദേശികളായ തങ്കച്ചനും ഭാര്യ ആനിക്കുമാണ് പരുക്കേറ്റത്. ഇവരെ കാവിലുംപാറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വന്യജീവി ആക്രമണം: വെടിവെച്ചു കൊല്ലാൻ ചക്കിട്ടപ്പാറ പഞ്ചായത്ത്
വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കടുവ, ആന, പുലി തുടങ്ങിയവയെ വെടിവെച്ചു കൊല്ലാൻ ചക്കിട്ടപ്പാറ പഞ്ചായത്ത് തീരുമാനിച്ചു. ഇരുപത് പേരടങ്ങുന്ന എംപാനൽ ഷൂട്ടർമാരെ നിയോഗിക്കാനും തീരുമാനമായി. എന്നാൽ, ഈ തീരുമാനം ചട്ടവിരുദ്ധമാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.

വന്യമൃഗശല്യം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തലശ്ശേരി ബിഷപ്പ്
മലയോര കർഷകരെ വന്യമൃഗങ്ങൾക്ക് ഭക്ഷണമാക്കി നൽകാൻ സർക്കാർ ശ്രമിക്കുന്നതായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആരോപിച്ചു. വന്യമൃഗശല്യം തടയാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറളം ആനമതിൽ നിർമ്മാണത്തിലെ കാലതാമസം സർക്കാരിന്റെ കൃത്യവിലോപമാണെന്നും ബിഷപ്പ് പറഞ്ഞു.

കേരളത്തിൽ വന്യജീവി ആക്രമണം: മരണസംഖ്യ വർധിക്കുന്നു
കേരളത്തിൽ വന്യജീവി ആക്രമണങ്ങളിൽ മരണസംഖ്യ വർധിച്ചുവെന്ന് സർക്കാർ കണക്കുകൾ. 2016 മുതൽ 2025 വരെ 192 പേർ കാട്ടാന ആക്രമണത്തിൽ മരിച്ചു. കഴിഞ്ഞ വർഷം 19 പേരും 2025 ജനുവരി മുതൽ ഇതുവരെ 9 പേരും മരണമടഞ്ഞു.