Wild Animal Attacks

wild animal attacks

വന്യജീവി ആക്രമണം: സർക്കാരിനെ വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

നിവ ലേഖകൻ

സീറോ മലബാർ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, വന്യജീവി ആക്രമണങ്ങളിൽ സർക്കാരിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ചു. മലയോര ജനതയെ സർക്കാർ വന്യമൃഗങ്ങളുടെ ഭക്ഷണമായി കാണുന്നുവെന്നും 924 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി സർക്കാർ ആണെന്നും അദ്ദേഹം ആരോപിച്ചു. കർഷകരുടെ അടുക്കളയിൽ കയറി ഉടുമ്പിനെ കറിവെച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന രീതിയാണ് വനം വകുപ്പിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.