West Indies

പാകിസ്ഥാൻ നാണംകെട്ടു; വെസ്റ്റിൻഡീസിനെതിരെ 202 റൺസിന്റെ തോൽവി
വെസ്റ്റിൻഡീസിനെതിരായ അവസാന ഏകദിനത്തിൽ പാകിസ്ഥാൻ 202 റൺസിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് ഉയർത്തിയ 295 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് പാക് പട 92 റൺസിന് പുറത്തായി. 50 വർഷത്തിനിടെ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന മത്സരത്തിൽ പാകിസ്ഥാൻ ഇത്ര വലിയ തോൽവി ഏറ്റുവാങ്ങുന്നത് ഇതാദ്യമാണ്.

ടിം ഡേവിഡിന്റെ സെഞ്ചുറി; വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
ടിം ഡേവിഡിന്റെ സെഞ്ചുറിയുടെ ബലത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയക്ക് ഉജ്ജ്വല വിജയം. 215 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 23 പന്തുകൾ ബാക്കി നിൽക്കെ വിജയം നേടി. ഷായ് ഹോപ്പിന്റെ സെഞ്ചുറി വെസ്റ്റ് ഇൻഡീസിന് തുണയായില്ല.

സ്റ്റാർക്കിന്റെ തീപാറും പന്തുകൾ; വിൻഡീസിനെ തകർത്ത് ഓസ്ട്രേലിയയ്ക്ക് ഉജ്ജ്വല ജയം
ജമൈക്കയിലെ കിങ്സ്റ്റണിൽ നടന്ന മൂന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ ഓസ്ട്രേലിയ തകർത്തു. രണ്ടാം ഇന്നിങ്സിൽ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസ് 27 റൺസിന് ഓൾഔട്ടായി. മിച്ചൽ സ്റ്റാർക്കിന്റെ തകർപ്പൻ ബൗളിംഗാണ് ഓസീസിന് വിജയം നൽകിയത്.

ഇന്ത്യ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ടി20 കിരീടം ചൂടി
ഇന്റർനാഷണൽ മാസ്റ്റേഴ്സ് ടി20 ലീഗിൽ ഇന്ത്യ വിജയിച്ചു. വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. അംബാട്ടി റായിഡുവിന്റെ 74 റൺസും സച്ചിൻ ടെണ്ടുൽക്കറുടെ 25 റൺസും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

മുൾട്ടാനിൽ ചരിത്രം കുറിച്ച് വെസ്റ്റ് ഇൻഡീസ് ബോളർമാർ
പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് ബോളർമാർ ചരിത്രം കുറിച്ചു. 127 റൺസിന് പരാജയപ്പെട്ടെങ്കിലും അവസാന മൂന്ന് ബാറ്റ്സ്മാന്മാരുടെ പ്രകടനം ശ്രദ്ധേയമായി. 1877 മുതലുള്ള ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യമായാണ് ഇത്തരമൊരു നേട്ടം.