Welfare Party

വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്ന് പി.എം.എ സലാം; തദ്ദേശ തിരഞ്ഞെടുപ്പിൽ UDF-ന് അനുകൂല സാഹചര്യമെന്നും വിലയിരുത്തൽ
വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.എം.എ സലാം അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് നികുതി വർധന ഇടിവെട്ടിയവനെ പാമ്പ് കടിയേറ്റ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗിന് വെൽഫെയർ പാർട്ടിയുമായി സഖ്യമില്ല; കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് ഹൈക്കമാൻഡിനെ അറിയിച്ചെന്ന് സാദിഖലി തങ്ങൾ
വെൽഫെയർ പാർട്ടിയുമായി മുസ്ലിം ലീഗിന് സഖ്യമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎമാരിൽ പലരും മാറിയേക്കും. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെക്കുറിച്ചുള്ള അഭിപ്രായം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണയിൽ പ്രതികരണവുമായി സണ്ണി ജോസഫ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. ഇതിനെതിരെ സിപിഐഎം രംഗത്ത് വന്നതോടെ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തു. എല്ലാ വർഗീയവാദികളെയും യുഡിഎഫ് കൂട്ടുപിടിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. പിന്തുണയുടെ കാര്യം നേതൃത്വം പറയുമെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം.