Wedding Anniversary

വി.എസ്. അച്യുതാനന്ദൻ – കെ. വസുമതി വിവാഹ വാർഷികം; ആശംസകളുമായി അരുൺ കുമാർ
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെയും കെ. വസുമതിയുടെയും 58-ാം വിവാഹ വാർഷിക ദിനത്തിൽ ആശംസകൾ നേരുന്നു. വി.എസ്സിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ഈ വേളയിൽ, അദ്ദേഹത്തിന്റെ മകൻ അരുൺ കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു. 1967-ൽ ആലപ്പുഴ മുല്ലയ്ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽ വെച്ചായിരുന്നു വി.എസ്. അച്യുതാനന്ദനും കെ. വസുമതിയും വിവാഹിതരായത്.

14-ാം വിവാഹ വാർഷികം ആഘോഷിച്ച് മനോജ് കെ ജയനും ആശയും; ആശംസകളുമായി ആരാധകർ
നടൻ മനോജ് കെ ജയന്റെ 14-ാം വിവാഹ വാർഷികാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഭാര്യ ആശയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ സന്തോഷം പ്രകടിപ്പിച്ചു. മകൾ തേജലക്ഷ്മിയുടെ സിനിമാ അരങ്ങേറ്റത്തിലും നടൻ സന്തോഷം അറിയിച്ചു.

വേമ്പനാട്ട് കായലിൽ പ്രത്യേക വേദിയിൽ വിവാഹ വാർഷികം ആഘോഷിച്ച് അമല പോൾ; വീഡിയോ പങ്കുവെച്ച് നടി
നടി അമല പോളും ഭർത്താവ് ജഗദ് ദേശായിയും കുഞ്ഞും കുമരകം വേമ്പനാട്ട് കായലിൽ വിവാഹ വാർഷികം ആഘോഷിച്ചു. ഈ നിമിഷങ്ങൾ അമല ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ഭർത്താവിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിച്ച് നടി കുറിപ്പ് പോസ്റ്റ് ചെയ്തു.