Wayanad

വയനാട് തുരങ്കപാത: നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും; അടുത്ത മാസം പണി തുടങ്ങും
വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ വേഗം കൂട്ടുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ അടുത്ത മാസം മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുമെന്നും ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.

ഓടുന്ന കെഎസ്ആർടിസി ബസ്സിന്റെ ചില്ല് തകർത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ചാട്ടം; ഗുരുതര പരിക്ക്
വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്റെ ചില്ല് തകർത്ത് ഝാർഖണ്ഡ് സ്വദേശിയായ മനോജ് കിഷൻ പുറത്തേക്ക് ചാടി. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന ബസ്സിൽ ചുണ്ടേൽ മുതൽ മനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ജീവനക്കാർ അറിയിച്ചു.

വയനാട് സുഗന്ധഗിരി സ്കൂളിലെ ക്ലാസ് മുറി PHC ആക്കിയ സംഭവം; മന്ത്രിയുടെ അടിയന്തര ഇടപെടൽ
വയനാട് സുഗന്ധഗിരി ഗവൺമെൻ്റ് എൽപി സ്കൂളിലെ ക്ലാസ് മുറി പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടു. ട്വൻ്റി ഫോർ വാർത്ത നൽകിയതിനെ തുടർന്നാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായത്. എത്രയും പെട്ടെന്ന് ആരോഗ്യ കേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

വയനാട് സുഗന്ധഗിരി എൽപി സ്കൂളിൽ ക്ലാസ് മുറിയിൽ പ്രാഥമികാരോഗ്യകേന്ദ്രം; ആശങ്കയിൽ രക്ഷിതാക്കൾ
വയനാട് സുഗന്ധഗിരിയിലെ ഒരു സർക്കാർ എൽപി സ്കൂളിൽ ക്ലാസ് മുറിയിൽ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നു. പകര്‍ച്ചവ്യാധി സാധ്യതയുള്ള ഈ കാലവര്‍ഷക്കാലത്ത് കുട്ടികള്‍ പഠിക്കുന്ന ക്ലാസ് മുറിയില്‍ തന്നെ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഇവരുടെ വാദം. ആരോഗ്യകേന്ദ്രം മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനാല്‍ പ്രതിഷേധം ശക്തമാവുകയാണ്.

വയനാട്ടിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ ധാരണയായി
വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ ഡോപ്ളര്‍ വെതര്‍ റഡാര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. റഡാര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആരംഭിക്കും.

വയനാട് ബത്തേരിയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് മർദ്ദനം; പോലീസ് അന്വേഷണം തുടങ്ങി
വയനാട് സുൽത്താൻ ബത്തേരി ബീനാച്ചിയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു. കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് നാലംഗ സംഘമാണ് മർദ്ദിച്ചത്. KL 65 E 1472 എന്ന നമ്പർ കാറിലെത്തിയവരാണ് ആക്രമണം നടത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വയനാട് മുള്ളൻകൊല്ലിയിൽ കുടിയൊഴിപ്പിക്കൽ ഭീഷണി; സർക്കാർ നൽകിയ പട്ടയഭൂമിയിൽ അവകാശവാദവുമായി സ്വകാര്യ വ്യക്തി
വയനാട് മുള്ളൻകൊല്ലിയിൽ സർക്കാർ പട്ടയം നൽകിയ ഭൂമിയിൽ സ്വകാര്യ വ്യക്തി അവകാശവാദം ഉന്നയിച്ചതിനെ തുടർന്ന് 80 ഏക്കർ നിവാസികൾക്ക് കുടിയൊഴിപ്പിക്കൽ ഭീഷണി. മൈസൂരു സ്വദേശി എം.എസ്. പൂർണിമയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്. സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വയനാട്ടിൽ കാലാവസ്ഥാ റഡാർ സ്ഥാപിക്കാൻ ധാരണയായി; സഹായം തമിഴ്നാടിനും കർണാടകയ്ക്കും
വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി ചേർന്ന് റഡാർ സ്ഥാപിക്കും. ഇതിനായുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കും റഡാറിൻ്റെ സഹായം ലഭിക്കും.

വയനാട് പനമരത്ത് വിരണ്ടോടിയ പോത്തിന് വെടിവെച്ചപ്പോൾ നാട്ടുകാർക്ക് പരിക്ക്
വയനാട് പനമരത്ത് വിരണ്ടോടിയ പോത്തിനെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ചപ്പോൾ നാട്ടുകാർക്ക് പരിക്ക്. എയർഗണിന്റെ പെല്ലറ്റ് കൊണ്ടാണ് ജലീൽ, ജസീം എന്നിവർക്ക് പരിക്കേറ്റത്. വനം വകുപ്പ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

വയനാട്ടിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ ജാതി അധിക്ഷേപ പരാതി
വയനാട് മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് പ്രസിഡന്റിനെതിരെ മഹിളാ കോൺഗ്രസ് നേതാവ് നന്ദിനി സുരേന്ദ്രൻ ജാതി അധിക്ഷേപം നടത്തിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും പരാതി നൽകി. കെപിസിസിക്കും ഡിസിസിക്കും പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. ജെബി മേത്തർ എംപിയുടെ പരിപാടിയിൽ സ്റ്റേജിൽ കയറാൻ അനുവദിക്കാതെ ജാതി അധിക്ഷേപം നടത്തിയെന്നും അശ്ലീല പ്രയോഗങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നു.

വയനാട്ടിൽ തെരുവുനായ്ക്കൾക്ക് വിഷം കലർത്തിയ ഇറച്ചി നൽകി; രണ്ട് നായ്ക്കൾ ചത്തു
വയനാട് ചൂരൽമലയിൽ തെരുവുനായ്ക്കൾക്ക് ഇറച്ചിയിൽ വിഷം കലർത്തി നൽകി. ഇന്ന് രാവിലെ ഭക്ഷണവുമായി എത്തിയവരാണ് നായ്ക്കൾ പിടയുന്നത് കണ്ടത്. ഈ സംഭവത്തിൽ രണ്ട് നായ്ക്കൾ ചത്തു.