Wayanad

തങ്കച്ചന്റെ കേസ്: കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം
വയനാട് മുള്ളന്കൊല്ലിയിലെ തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ സി.പി.ഐ.എം രംഗത്ത്. കോൺഗ്രസ് ഗ്രൂപ്പ് വൈരം തീർക്കാൻ ഉന്നത നേതാക്കൾ അടങ്ങിയ സംഘം നീചമായ പ്രവർത്തിയാണ് ചെയ്തതെന്ന് സി.പി.ഐ.എം വിമർശിച്ചു. തങ്കച്ചനെ കേസിൽ കുടുക്കാൻ കോൺഗ്രസ് നേതാക്കൾ ക്വട്ടേഷൻ നൽകി സ്ഫോടക വസ്തുക്കളും കർണാടകയിൽ നിർമ്മിച്ച ചാരായവും വീട്ടിൽ കൊണ്ടു വെപ്പിച്ചെന്നും സി.പി.ഐ.എം ആരോപിച്ചു.

പ്രിയങ്ക ഗാന്ധി എം.പിക്ക് വീഴ്ച പറ്റിയെന്ന് എൽ.ഡി.എഫ്; കൽപ്പറ്റയിൽ 19ന് മനുഷ്യച്ചങ്ങല തീർക്കും
വയനാട് എം.പി എന്ന നിലയിൽ പ്രിയങ്ക ഗാന്ധിക്ക് വീഴ്ച പറ്റിയെന്ന് എൽ.ഡി.എഫ് ആരോപിച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് സഹായം നൽകുന്നതിൽ പ്രിയങ്ക ഗാന്ധി വേണ്ടത്ര നടപടികൾ സ്വീകരിച്ചില്ലെന്നും എൽ.ഡി.എഫ് കുറ്റപ്പെടുത്തി. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഈ മാസം 19ന് കൽപ്പറ്റയിൽ എൽ.ഡി.എഫ് മനുഷ്യച്ചങ്ങല തീർക്കും.

വയനാട് തുരങ്കപാത: മുഖ്യമന്ത്രിയെ പ്രശംസിച്ച് ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ
വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ പ്രശംസിച്ചു. പദ്ധതി യാഥാർത്ഥ്യമാക്കാൻ മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം കാരണമായെന്നും ബിഷപ്പ് പറഞ്ഞു. പദ്ധതിക്ക് തുക അനുവദിച്ച ഉമ്മൻ ചാണ്ടിയെയും കെ.എം. മാണിയെയും ടി. സിദ്ദിഖ് എം.എൽ.എ അനുസ്മരിച്ചു.

വയനാട് തുരങ്കപാതയ്ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി; യാത്രാസമയം ഒന്നര മണിക്കൂറായി കുറയും
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ വയനാട്ടിലേക്കുള്ള യാത്രാസമയം ഏകദേശം ഒന്നര മണിക്കൂറായി കുറയും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിർമ്മാണം നടത്തുന്നത്.

ബത്തേരിയിൽ ബിജെപി നേതാവിൻ്റെ വീടിന് തീയിട്ട് മോഷണം
വയനാട് ബത്തേരിയിൽ ബിജെപി നേതാവിൻ്റെ വീട്ടിൽ തീയിട്ട് മോഷണം. സുൽത്താൻബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിൽ പുലർച്ചെയാണ് സംഭവം നടന്നത്. സുൽത്താൻബത്തേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വയനാട് കൽപറ്റയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് റാഗിങ്; പ്ലസ് വൺ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി
വയനാട് കൽപറ്റയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പ്ലസ് വൺ വിദ്യാർത്ഥികളുടെ റാഗിങ്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ വെച്ചാണ് പന്ത്രണ്ടുകാരനെ റാഗ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്തത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി.

വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി; ജാഗ്രതാ നിർദ്ദേശം
ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സ്പിൽവെ ഷട്ടർ 20 സെൻ്റീമീറ്റർ കൂടി ഉയർത്തി. 26.10 ക്യുമെക്സ് വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കി വിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

അമ്പലവയൽ ആനപ്പാറ പാലം അപകടാവസ്ഥയിൽ; അടിയന്തര അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് നാട്ടുകാർ
വയനാട് അമ്പലവയലിലെ ആനപ്പാറ പാലം തകർച്ചാ ഭീഷണിയിൽ. 60 വർഷം പഴക്കമുള്ള പാലം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ.

വയനാട്ടിലെ കള്ളവോട്ട് ആരോപണം: അനുരാഗ് ഠാക്കൂറിന് മറുപടിയുമായി നാട്ടുകാർ
വയനാട്ടില് കള്ളവോട്ടില്ലെന്ന് നാട്ടുകാര്. ബിജെപി നേതാവ് അനുരാഗ് ഠാക്കൂര് ഉന്നയിച്ച ആരോപണങ്ങള് തെറ്റാണെന്ന് തെളിഞ്ഞു. ഒരേപേരിലുള്ളവര്ക്ക് വോട്ട് വന്നത് സ്ഥലപ്പേര് ആയതുകൊണ്ടാണ്.

ചൂരൽമല ദുരന്തഭൂമിയിലെ തരം മാറ്റം; കേസെടുക്കാൻ ലാൻഡ് ബോർഡ്
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് വാങ്ങിയ ഭൂമിയിൽ തരം മാറ്റം കണ്ടെത്തിയതിനെ തുടർന്ന് കേസെടുക്കാൻ ലാൻഡ് ബോർഡ് തീരുമാനിച്ചു. ഇതിനായുള്ള തുടർനടപടികൾക്കായി സോണൽ ലാൻഡ് ബോർഡ് സംസ്ഥാന ലാൻഡ് ബോർഡ് ചെയർമാന് കത്തയച്ചു. നിയമനടപടി ആരംഭിച്ചതോടെ ഭവന നിർമ്മാണ പദ്ധതി വൈകുമോ എന്ന ആശങ്കയിലാണ് ദുരന്തബാധിതർ.

ലീഗ് പാവങ്ങളെ പറ്റിക്കുന്നു; “കീടബാധയാകാൻ മടിയില്ലെന്ന്” കെ.ടി.ജലീൽ
മുസ്ലിം ലീഗ് വയനാട് ജില്ലാ നേതാക്കൾക്കെതിരെ കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. സമുദായത്തിൻ്റെ മറവിൽ പാവങ്ങളെ മുസ്ലിംലീഗ് ചൂഷണം ചെയ്യുമ്പോൾ അതിനെ നശിപ്പിക്കുന്ന കീടബാധയായി മാറാൻ തനിക്ക് മടിയില്ലെന്ന് കെ.ടി. ജലീൽ വ്യക്തമാക്കി. വയനാട് പുനരധിവാസത്തിൻ്റെ മറവിൽ പകൽക്കൊള്ള നടത്തിയ ലീഗ്-യൂത്ത് ലീഗ് നേതാക്കളെ വെള്ളപൂശാനുള്ള മുസ്ലിംലീഗിൻ്റെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.