Wayanad Relief
സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വിനിയോഗം: ഹൈക്കോടതി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് ഹൈക്കോടതി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. മുണ്ടക്കൈ - ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട SDRF തുകയുടെ വിനിയോഗവും വയനാടിന് അധികമായി വേണ്ട തുകയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
വയനാട് ദുരിതാശ്വാസം: കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേക സഹായം നൽകാത്തതിനും മൂന്ന് അപേക്ഷകളിൽ തീരുമാനമെടുക്കാത്തതിനും എതിരെയാണ് നടപടി. ദുരന്ത നിവാരണ ഫണ്ടിൽ 782.99 കോടി രൂപ ബാക്കിയുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളന ഷെഡ്യൂൾ അംഗീകരിച്ചു; വയനാട് ദുരിതാശ്വാസത്തിന് 25 ലക്ഷം രൂപ
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള പാർട്ടി സമ്മേളന ഷെഡ്യൂളിന് അംഗീകാരം നൽകി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചതനുസരിച്ച്, സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ ...