Wayanad

വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക് നിയമിതനായി
വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക്കിനെ എ.ഐ.സി.സി നിയമിച്ചു. എൻ.ഡി. അപ്പച്ചനെ എ.ഐ.സി.സി. അംഗമായി നിയമിച്ചിട്ടുണ്ട്. നിലവിൽ കൽപ്പറ്റ നഗരസഭ ചെയർമാനാണ് അഡ്വ. ഐസക്.

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടിശ്ശിക കോൺഗ്രസ് തീർത്തു
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക കോൺഗ്രസ് തീർത്തു. 60 ലക്ഷം രൂപ കെപിസിസി ബത്തേരി ബാങ്കിൽ അടച്ചു. സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വിജയന്റെ കുടുംബം സത്യഗ്രഹത്തിന് ഒരുങ്ങുന്നതിന് മുന്നേയാണ് പണം അടച്ചത്.

രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വയനാട്ടിലെത്തി
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം റോഡ് മാർഗ്ഗമാണ് ഇരുവരും വയനാട്ടിലേക്ക് പോയത്. പ്രിയങ്ക ഗാന്ധി എംപി ഒരാഴ്ചയായി വയനാട്ടിൽ മണ്ഡല പര്യടനം നടത്തുന്നുണ്ട്.

രാഹുലിനൊപ്പം സോണിയ ഗാന്ധി വയനാട്ടിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു
സോണിയ ഗാന്ധി രാഹുൽ ഗാന്ധിയോടൊപ്പം വയനാട്ടിലേക്ക് എത്തുന്നു. വെള്ളിയാഴ്ചയാണ് സന്ദർശനം. മകളും വയനാട് എം.പി.യുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിയുടെ സന്ദർശനം. ഇത് ഒരു ദിവസത്തെ സ്വകാര്യ സന്ദർശനം മാത്രമാണ്.

വയനാട് ചേകാടിയിൽ എത്തിയ ആനക്കുട്ടി ചരിഞ്ഞു
വയനാട് പുല്പ്പള്ളി ചേകാടി സ്കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു. കര്ണാടകയിലെ നാഗര്ഹോളെ കടുവാ സങ്കേതത്തിലെ ക്യാമ്പില് സംരക്ഷിച്ചു വരികയായിരുന്നു ആനക്കുട്ടി. ഏകദേശം ഒരു മാസത്തോളമായി മൂന്നുമാസം പ്രായമുള്ള ഈ ആനക്കുട്ടിയെ പരിചരിച്ചു വരികയായിരുന്നു.

വയനാട്ടിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ
വയനാട്ടിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിലായി. ഭർത്താവ് സ്ഥിരം മദ്യപാനിയായിരുന്നെന്നും വീട്ടിൽ വന്ന് ഉപദ്രവിക്കാറുണ്ടെന്നും ഭാര്യ പോലീസിനോട് മൊഴി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി; രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം
വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി എംപി. ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരുമകൾ പത്മജയെയും പ്രിയങ്ക ഗാന്ധി സന്ദർശിച്ചില്ല. ഈ വിഷയം രാഷ്ട്രീയപരമായി ചർച്ചയാക്കാൻ സി.പി.ഐ.എമ്മിന്റേയും ബി.ജെ.പിയുടേയും ശ്രമം.

ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ: ബന്ധുക്കളുടെ മൊഴിയെടുക്കാൻ പോലീസ്
വയനാട് പുൽപ്പള്ളിയിൽ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. സുൽത്താൻബത്തേരിയിൽ ആത്മഹത്യക്ക് ശ്രമിച്ച പത്മജ വിജേഷ് ആരോഗ്യനില വീണ്ടെടുത്തു.

വയനാട്ടിൽ കോൺഗ്രസ് നേതാവിന്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
വയനാട്ടിൽ കോൺഗ്രസ് നേതാവ് എൻ.എം. വിജയന്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പാർട്ടി വഞ്ചിച്ചെന്ന് ഇന്നലെ പത്മജ പറഞ്ഞിരുന്നു.

ജോസ് നെല്ലേടത്തിന്റെ മരണത്തിന് തൊട്ടുമുന്പുള്ള വീഡിയോ പുറത്ത്; നിര്ണ്ണായക വെളിപ്പെടുത്തലുകളുമായി കോണ്ഗ്രസ് നേതാവ്
വയനാട് പുല്പ്പള്ളിയില് കോണ്ഗ്രസ് നേതാവ് ജോസ് നെല്ലേടത്ത് ജീവനൊടുക്കിയ സംഭവത്തില് നിര്ണായക വിവരങ്ങള് പുറത്ത്. മരിക്കുന്നതിന് തൊട്ടുമുന്പായി ജോസ് നെല്ലേടത്ത് ഷൂട്ട് ചെയ്ത വീഡിയോ ട്വന്റിഫോറിന് ലഭിച്ചു. സോഷ്യല് മീഡിയയില് അഴിമതിക്കാരനെന്ന തരത്തില് തനിക്കെതിരെ പ്രചാരണം നടക്കുന്നതായും കുടുംബത്തെ തകര്ക്കാന് ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

വയനാട്ടിൽ വനിതാ ഫോറസ്റ്റ് ഓഫീസർക്ക് നേരെ പീഡനശ്രമം; പ്രതിക്കെതിരെ കേസ്
വയനാട് സുഗന്ധഗിരി ഫോറസ്റ്റ് ഓഫീസിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നേരെ പീഡനശ്രമം. രാത്രി ഡ്യൂട്ടിക്കിടെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാർ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ കൽപ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലം മാറ്റി, വകുപ്പുതല അന്വേഷണം നടക്കുന്നു.

മുണ്ടക്കൈ ദുരന്തം: കേരളത്തിന് സഹായം നിഷേധിച്ച് കേന്ദ്രം; ഹൈക്കോടതിയിൽ സമയം തേടി
മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ മറുപടി നൽകാത്തത് വിമർശനങ്ങൾക്ക് ഇടയാക്കുന്നു. വിഷയത്തിൽ തീരുമാനം അറിയിക്കാൻ ഹൈക്കോടതിയിൽ നിന്ന് രണ്ടാഴ്ച കൂടി സമയം തേടിയിരിക്കുകയാണ് കേന്ദ്രം. സംസ്ഥാനം ആവശ്യപ്പെട്ട വയനാട് പാക്കേജിനോട് കേന്ദ്രസർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയാണെന്നും ആരോപണമുണ്ട്.