അയർലൻഡിലെ വാട്ടർഫോർഡിൽ നടന്ന WMA വിന്റർ കപ്പ് സീസൺ വൺ മലയാളികളുടെ ഒത്തൊരുമയുടെയും സംഘാടന മികവിന്റെയും ഉത്തമ ഉദാഹരണമായി. ഇരുപതോളം സെവൻസ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഐറിഷ് ടസ്കേഴ്സും കിൽക്കെനി സിറ്റി എഫ് സിയും ജേതാക്കളായി. ഐറിഷ് ഇന്റർനാഷണൽ താരം ഡാറിൽ മർഫി മുഖ്യാതിഥിയായിരുന്നു.