കോഴിക്കോട് ജില്ലയിൽ നാളെ മുതൽ നാലു ദിവസത്തേക്ക് ജലവിതരണം തടസ്സപ്പെടും. കോർപ്പറേഷൻ, ഫറോക്ക് മുനിസിപ്പാലിറ്റി, 14 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങും. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പൈപ്പ് മാറ്റൽ പ്രവൃത്തികളാണ് കാരണം.
എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളില് കുടിവെള്ള വിതരണം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം തകരാറിലായതാണ് കാരണം. തകരാര് പരിഹരിക്കാനുള്ള ശ്രമങ്ങള് തുടരുന്നു.
തിരുവനന്തപുരത്തെ 18 പ്രദേശങ്ങളിൽ ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ കുടിവെള്ള വിതരണം മുടങ്ങും. കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിനാണ് അറ്റകുറ്റപ്പണികൾ. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം ഭാഗികമായി തടസ്സപ്പെടും. അരുവിക്കര പ്ലാന്റിലെ അറ്റകുറ്റപ്പണി കാരണം 101 സ്ഥലങ്ങളിൽ കുടിവെള്ളം മുട്ടും. തുടർച്ചയായ ജലവിതരണ തടസ്സങ്ങൾ നഗരവാസികളെ കടുത്ത ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു.
തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങൾ കാരണം ജലവിതരണം മുടങ്ങും. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാണ് തടസ്സം. വഴുതക്കാട്, മേട്ടുക്കട, തൈക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ ജലവിതരണം ബാധിക്കും.
തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നതിൽ പുരോഗതി ഉണ്ടായിരിക്കുന്നു. അലൈൻമെന്റിലെ പ്രശ്നം പരിഹരിച്ചതോടെ ഉടൻ തന്നെ പമ്പിംഗ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.