മഹാകുംഭമേളയിൽ ഗംഗ, യമുന നദികളിലെ ജലം കുളിക്കാൻ യോഗ്യമല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. നദീജലത്തിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യ മാലിന്യങ്ങൾ കലർന്ന് ബാക്ടീരിയകളുടെ അളവ് അനുവദനീയമായതിലും ഉയർന്നതാണ് കാരണം. ജനുവരി 14-ന് നടത്തിയ പരിശോധനയിൽ ഫെക്കൽ കോളിഫോമിന്റെ അളവ് അനുവദനീയമായ പരിധിയുടെ മൂന്നിരട്ടി മുതൽ 19 മടങ്ങ് വരെ കൂടുതലാണെന്ന് കണ്ടെത്തി.