War 2

രജനികാന്തിന്റെ ‘കൂലി’ ബോക്സ് ഓഫീസിൽ തരംഗം; ‘വാർ 2’ വിനെ പിന്തള്ളി മുന്നേറ്റം
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'കൂലി' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം, ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും അഭിനയിച്ച 'വാർ 2' വിനെക്കാൾ കൂടുതൽ കളക്ഷൻ നേടി മുന്നേറുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ 217.91 കോടി രൂപ കളക്ഷൻ നേടിയ 'കൂലി' തമിഴ് സിനിമയുടെ ബോക്സ് ഓഫീസ് ശക്തി തെളിയിക്കുന്നു.

കൂലിയും വാർ 2വും: ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ ഇങ്ങനെ
ആഗസ്റ്റ് 14-ന് റിലീസായ രജനീകാന്തിന്റെ 'കൂലി',ritik roshan ന്റെ 'വാർ 2' എന്നീ സിനിമകളെക്കുറിച്ചുള്ള ബോക്സ് ഓഫീസ് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രണ്ട് സിനിമകൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം 'കൂലി' ഏകദേശം 65 കോടി രൂപ നേടിയെന്നും 'വാർ 2' 51.5 കോടി രൂപയാണ് കളക്ഷൻ നേടിയതെന്നും ബോക്സ് ഓഫീസ് ട്രാക്കർമാർ വിലയിരുത്തുന്നു.

ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും ‘വാർ 2’വിൽ ഒന്നിക്കുന്നു; സ്പൈ യൂണിവേഴ്സിലെ പുതിയ ചിത്രം
ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും 'വാർ 2' എന്ന ചിത്രത്തിൽ ഒരുമിച്ചെത്തുന്നു. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ഈ ചിത്രം യഷ് രാജ് ഫിലിംസിന്റെ സ്പൈ സീരിസിൽ ഉൾപ്പെടുന്നു. 2025 ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.