Waqf Bill

വഖഫ് ബിൽ: പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. കെസിബിസിയും സിബിസിഐയും ബില്ലിനെ പിന്തുണച്ചത് പ്രതിപക്ഷത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാളെയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ സാധ്യത.

വഖഫ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരെന്ന് പാളയം ഇമാം
വഖഫ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ഈദ് സന്ദേശത്തിൽ പറഞ്ഞു. വഖഫ് സ്വത്തുക്കൾ അല്ലാഹുവിന്റെ ധനമാണെന്നും ഭൗതിക താത്പര്യങ്ങൾക്കല്ല വഖഫ് ചെയ്യുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പലസ്തീൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വഖഫ് ബിൽ റിപ്പോർട്ട് രാജ്യസഭ പാസാക്കി; പ്രതിപക്ഷ ബഹളം
രാജ്യസഭയിൽ വഖഫ് നിയമ ഭേദഗതി ബില്ലിന്റെ ജെപിസി റിപ്പോർട്ട് പ്രതിപക്ഷ ബഹളത്തിനിടെ പാസായി. റിപ്പോർട്ടിലെ വിയോജനക്കുറിപ്പുകൾ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നേരത്തെയും ബഹളം ഉണ്ടായിരുന്നു.

വഖഫ് ജെപിസി റിപ്പോർട്ടും കേരള ബജറ്റ് പ്രതിഷേധവും: നാളെ പാർലമെന്റിൽ
നാളെ ലോക്സഭയിൽ വഖഫ് നിയമ ഭേദഗതി സംബന്ധിച്ച ജെപിസി റിപ്പോർട്ട് അവതരിപ്പിക്കും. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ പാർലമെന്റിൽ പ്രതിഷേധവും ഉണ്ടാകും. ഇടതു-കോൺഗ്രസ് എംപിമാർ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുക.

വഖഫ് ഭേദഗതി ബില്ല്: സംയുക്ത പാർലമെന്ററി സമിതി ഇന്ന് വീണ്ടും യോഗം ചേരും
വഖഫ് നിയമ ഭേദഗതി ബില്ലിന് അന്തിമ രൂപം നൽകാൻ സംയുക്ത പാർലമെന്ററി സമിതി ഇന്ന് വീണ്ടും യോഗം ചേരും. 14 വ്യവസ്ഥകളിൽ ഭേദഗതികൾ വരുത്താനാണ് സമിതിയുടെ ശുപാർശ. പാർലമെന്റ് അനക്സിൽ രാവിലെ 11 മണിക്കാണ് യോഗം.

വഖഫ് ബിൽ: ജെപിസി യോഗത്തിൽ പ്രതിഷേധം; 10 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു
വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. യോഗത്തിന്റെ തീയതി മാറ്റിയതിനെ ചൊല്ലിയായിരുന്നു പ്രതിഷേധം. 10 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു.

വഖഫ് ബിൽ യോഗത്തിൽ എംപിമാർ തമ്മിൽ ഏറ്റുമുട്ടൽ; കല്യാൺ ബാനർജി വാട്ടർ ബോട്ടിൽ തകർത്തു
വഖഫ് ബിൽ പരിഗണിക്കുന്ന പാർലമെന്ററി സംയുക്തയോഗത്തിൽ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കത്തിനിടെ കല്യാൺ ബാനർജി ഗ്ലാസ് വാട്ടർ ബോട്ടിൽ മേശയിൽ ഇടിച്ചുടച്ചു. സംഭവത്തിൽ കല്യാൺ ബാനർജിയുടെ കൈക്ക് പരുക്കേറ്റു.