Waqf Amendment Bill

വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ടവർക്ക് ഗുണകരമെന്ന് രാജീവ് ചന്ദ്രശേഖർ
വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത കൊണ്ടുവരുന്നതിനാണ് വഖഫ് ഭേദഗതി ബില്ല് ലക്ഷ്യമിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ നടത്തുന്നത് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ പ്രമേയം
വഖ്ഫ് ഭേദഗതി ബില്ലിനെതിരെ നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകം പ്രമേയം പാസാക്കി. ത്രിഭാഷാ നയത്തിനെതിരെയും ജനസംഖ്യാനുപാതികമായ മണ്ഡല പുനർനിർണയത്തിനെതിരെയും പ്രമേയങ്ങളുണ്ട്. ടാസ്മാക് അഴിമതിക്കേസിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കുന്നുവെന്നും ടിവികെ ആരോപിച്ചു.

ബജറ്റ് സമ്മേളനത്തിൽ വഖഫ് നിയമ ഭേദഗതി ബില്ല്
സംയുക്ത പാർലമെന്ററി സമിതി വഖഫ് നിയമ ഭേദഗതി ബില്ലിന്റെ റിപ്പോർട്ട് ലോക്സഭാ സ്പീക്കർക്ക് സമർപ്പിച്ചു. ബജറ്റ് സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ ഭൂരിഭാഗം നിർദ്ദേശങ്ങളും തള്ളപ്പെട്ടു.

വഖഫ് നിയമ ഭേദഗതി: ആശങ്കകൾ പരിഹരിച്ചാൽ പിന്തുണയ്ക്കാമെന്ന് കെ സി വേണുഗോപാൽ
വഖഫ് നിയമ ഭേദഗതി ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കി കെ സി വേണുഗോപാൽ. ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ ബില്ലായി കൊണ്ടുവന്നാൽ പിന്തുണയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ നിലപാടുകളെ കുറിച്ചും കേരളത്തിലെ വർഗീയ പ്രചാരണങ്ങളെ കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു.