Waqf Act

മുനമ്പം സമരവേദിയിൽ കിരൺ റിജിജു: ഭൂമി പ്രശ്നത്തിന് പരിഹാരം ഉറപ്പ്
മുനമ്പം സമര പന്തലിൽ കേന്ദ്രമന്ത്രി കിരൺ റിജിജു സന്ദർശനം നടത്തി. ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. വഖഫ് ഭേദഗതി നിയമം മുസ്ലിങ്ങൾക്കെതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് നിയമം മുസ്ലീങ്ങൾക്കെതിരല്ലെന്ന് കിരൺ റിജിജു
വഖഫ് നിയമം ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടുള്ളതല്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. വർഷങ്ങളായുള്ള തെറ്റുകൾ തിരുത്തുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്ത് ഉണ്ടായതുപോലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.

കിരൺ റിജിജു ഇന്ന് മുനമ്പത്ത്; വഖഫ് നിയമ ഭേദഗതിക്കു പിന്നാലെ സമരനേതാക്കളുമായി കൂടിക്കാഴ്ച
വഖഫ് നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സന്ദർശിക്കും. മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനൊപ്പം എൻഡിഎയുടെ അഭിനന്ദൻ സഭയിലും പങ്കെടുക്കും. നിയമഭേദഗതിയെത്തുടർന്ന് 50 ഓളം പേർ ബിജെപിയിൽ ചേർന്നിരുന്നു.

വഖ്ഫ് ഭേദഗതി: സൗത്ത് 24 പർഗാനയിൽ സംഘർഷം, പോലീസ് വാഹനം തകർത്തു
സൗത്ത് 24 പർഗാനയിൽ വഖ്ഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവും സംഘർഷവും. ഐഎസ്എഫ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. പോലീസ് വാഹനം തകർക്കുകയും നിരവധി ബൈക്കുകൾക്ക് തീയിടുകയും ചെയ്തു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ വിജയ് സുപ്രീം കോടതിയിൽ
വഖഫ് ഭേദഗതി നിയമത്തിനെതിരെ ടിവികെ അധ്യക്ഷൻ വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. മുസ്ലീം സമുദായത്തിന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ് നിയമമെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഏപ്രിൽ 5ന് പ്രസിഡന്റ് ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകിയിരുന്നു.

വഖഫ് പ്രതിഷേധം: മുർഷിദാബാദിൽ സംഘർഷം; മൂന്ന് മരണം
വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുർഷിദാബാദിൽ സംഘർഷം. മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ സംഘർഷം ഒഴിവാക്കാൻ കേന്ദ്രസേനയെ വിന്യസിച്ചു.

വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻ തയ്യാറാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വഖഫ് ഭേദഗതി നിയമം: പ്രതിപക്ഷ പോരാട്ടം ശക്തമാക്കുന്നു
വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടം ശക്തമാക്കുന്നു. സുപ്രീം കോടതിയിൽ കൂടുതൽ പാർട്ടികൾ ഹർജി നൽകുമെന്ന് റിപ്പോർട്ട്. മുനമ്പം ഭൂമി വിഷയത്തിലും ഇന്ന് വാദം ആരംഭിക്കും.

വഖഫ് നിയമഭേദഗതി: മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ
വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. മൗലികാവകാശങ്ങളുടെയും വിശ്വാസങ്ങളുടെയും ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.

വഖഫ് നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
വഖഫ് നിയമ ഭേദഗതി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള തന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റുകളും ആക്രമിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എതിർക്കുന്ന സർക്കാരുകളെ കേന്ദ്രം ഞെരുക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിയുടെ അംഗീകാരം
വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിലും വിനിയോഗത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്നതാണ് ഈ നിയമഭേദഗതി.

വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിക്ക് കത്ത് നൽകി മുസ്ലിം ലീഗ് എംപിമാർ
വഖഫ് നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പ് വയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് മുസ്ലിം ലീഗ് എംപിമാർ കത്ത് നൽകി. മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ലീഗിന്റെ അഞ്ച് എംപിമാരാണ് കത്ത് നൽകിയത്. ബില്ലിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.