Waqf

വഖഫ് വിഷയത്തിൽ വിഭാഗീയത പാടില്ല: സാദിഖ് അലി ശിഹാബ് തങ്ങൾ
വഖഫ് വിഷയത്തിൽ വിഭാഗീയത പാടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് സാദിഖ് അലി ശിഹാബ് തങ്ങൾ. എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന വഖഫ് സംരക്ഷണ സമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു.

വഖഫ് നിയമഭേദഗതി: ദേശീയ പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു
വഖഫ് നിയമ ഭേദഗതിയെക്കുറിച്ച് ദേശീയ തലത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ബിജെപി. ഈ മാസം 20 മുതൽ അടുത്ത മാസം 5 വരെയാണ് പരിപാടി. മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗങ്ങൾ സംഘടിപ്പിക്കും.

രാഹുൽ ഗാന്ധി ഭരണഘടന പഠിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ
ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അത് പഠിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് കൊണ്ടുവന്ന വഖഫ് നിയമങ്ങൾ പൗരാവകാശങ്ങളെ ഹനിക്കുന്നതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മോദി സർക്കാരിന്റെ വഖഫ് ഭേദഗതി നിയമം ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം വഖഫ്: രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് ആർച്ച് ബിഷപ്പ്
മുനമ്പം വഖഫ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. വോട്ടുബാങ്ക് ലക്ഷ്യമാക്കിയാണ് പാർട്ടികളുടെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റവന്യൂ രേഖകൾ ലഭിക്കും വരെ സമരം തുടരുമെന്ന് മുനമ്പം സമരസമിതി.

വഖഫ് വിഷയം: സുരേഷ് ഗോപിക്കെതിരെ എസ്ഡിപിഐ രംഗത്ത്; പ്രസ്താവന കാളകൂട വിഷമെന്ന് വിമർശനം
വഖഫ് വിഷയത്തിൽ സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ എസ്ഡിപിഐ രംഗത്തെത്തി. പ്രസ്താവന കാളകൂട വിഷം പോലെയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് വി അബ്ദുൾ ഹമീദ് വിമർശിച്ചു. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിയും സുരേഷ് ഗോപിയുടെ പ്രസ്താവനയെ വിമർശിച്ചു.

സുരേഷ് ഗോപിയുടെ വഖഫ് പരാമർശം: കോൺഗ്രസ് പൊലീസിൽ പരാതി നൽകി
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വഖഫ് പരാമർശത്തിനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി. മത വികാരം വൃണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും പരാതിയിൽ പറയുന്നു. വിഷയം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

വഖഫ് വിവാദം: സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്ശനവുമായി കുഞ്ഞാലിക്കുട്ടി
കേന്ദ്ര മന്ത്രി സുരേഷ് ഗോപി വഖഫിനെ കുറിച്ച് വിവാദ പ്രസ്താവന നടത്തി. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇതിനെതിരെ രംഗത്തെത്തി. സമാധാനം കൊണ്ടുവരേണ്ടവര് കലക്കാനാണ് ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി വിമര്ശിച്ചു.