Wakf Board

വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം: കരിപ്പൂർ വിമാനത്താവളത്തിൽ സംഘർഷം
വഖഫ് ഭേദഗതി ബില്ലിനെതിരെ എസ്ഐഒ-സോളിഡാരിറ്റി പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജും ടിയർഗ്യാസ് പ്രയോഗവും നടത്തി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

വെള്ളാപ്പള്ളിയെ പുറത്താക്കണം: ഇ ടി
മലപ്പുറത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ ശക്തമായി വിമർശിച്ച് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി.. ശ്രീനാരായണ ഗുരുവിന്റെ ആത്മാവ് പോലും ഈ പ്രസ്താവനയെ പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിരൺ റിജിജു 15 ന് മുനമ്പത്ത്
കേന്ദ്രമന്ത്രി കിരൺ റിജിജു ഈ മാസം 15ന് മുനമ്പത്ത് എത്തും. എൻഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭ ഉദ്ഘാടനം ചെയ്യാനാണ് വരവ്. വഖഫ് ഭേദഗതി ബില്ല് മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നു.

പുതിയ ക്രൈസ്തവ പാർട്ടി വേണ്ട; ഐക്യം പ്രധാനമെന്ന് പാലാ രൂപത
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് പകരം ക്രൈസ്തവ ഐക്യത്തിന് ഊന്നൽ നൽകണമെന്ന് പാലാ രൂപതാ അധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട്. വഖഫ് നിയമഭേദഗതിയിൽ ചില രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിക്കുകയും ചെയ്തു.

വീണാ വിജയനെതിരെ രൂക്ഷവിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ എംപി
മുഖ്യമന്ത്രിയുടെ മകൾ എന്ന പേരിലാണ് വീണാ വിജയന് പണം ലഭിച്ചതെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ആരോപിച്ചു. വഖഫ് ബില്ലിൽ രാഹുൽ ഗാന്ധി മുൻകൈ എടുത്തതിനെത്തുടർന്നാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നതെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയത്തിൽ ഒരുമിച്ച് നിൽക്കുമെന്ന് ഇന്ത്യ മുന്നണി തീരുമാനിച്ചു.