വൈത്തിരി താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചത് വിവാദമായി. ആശുപത്രി വളപ്പിൽ, അത്യാഹിത വിഭാഗത്തിന് സമീപത്തായിരുന്നു പടക്കം പൊട്ടിച്ചത്. സാധാരണയായി ആശുപത്രികളിൽ ഇത്തരം ആഘോഷങ്ങൾ നടക്കാറില്ലെന്ന് മന്ത്രി പ്രതികരിച്ചു.