VSivankutty

സുരേഷ് ഗോപി മിണ്ടുന്നില്ല; പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി
കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി പള്ളികളിലും അരമനകളിലും കയറിയിറങ്ങിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷയത്തിൽ പ്രതികരിക്കാതെ സുരേഷ് ഗോപി ഒളിച്ചോടിയോ എന്ന് സംശയമുണ്ടെന്നും മന്ത്രി പരിഹസിച്ചു.

സ്കൂൾ സമയമാറ്റം; വിദ്യാഭ്യാസ മന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ
സ്കൂൾ സമയമാറ്റ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത്. മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും സർക്കാർ മാന്യമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണ രീതി ശരിയല്ലെന്നും ഒരു മതവിഭാഗത്തെയും അവഗണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യമന്ത്രിക്ക് പിന്തുണയുമായി ശിവൻകുട്ടി; വസ്തുതകൾ വളച്ചൊടിക്കുന്നവർക്കെതിരെ ജാഗ്രത
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരണം സംഭവിച്ച ബിന്ദുവിന് ആദരാഞ്ജലികൾ അർപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. വസ്തുതകൾ വളച്ചൊടിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ച് മന്ത്രി വി. ശിവൻകുട്ടി; വിമർശനവുമായി മന്ത്രി
ഭാരതാംബ വിവാദത്തിൽ മന്ത്രി പി. പ്രസാദിന് പിന്നാലെ രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി. ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്ന് മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചത്. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാവുകയാണെന്ന് മന്ത്രി വിമർശിച്ചു.