VS Achuthanandan

വി.എസ്. അച്യുതാനന്ദന് തമിഴ്നാട് നിയമസഭയുടെ ആദരം
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ തമിഴ്നാട് നിയമസഭ അനുശോചനം രേഖപ്പെടുത്തി. നിയമസഭാ സ്പീക്കർ അപ്പാവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കരൂർ ദുരന്തത്തിലും സ്പീക്കർ അനുശോചനം അറിയിച്ചു.

വി.എസ്സിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു: പിരപ്പൻകോട് മുരളിയുടെ വെളിപ്പെടുത്തൽ
സി.പി.ഐ.എം. സംസ്ഥാന സമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു യുവ നേതാവ് ആവശ്യപ്പെട്ടെന്ന വാദം ആവർത്തിച്ച് പിരപ്പൻകോട് മുരളി. വി.എസ്സിനെ പിന്നിൽ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും ഇന്ന് അദ്ദേഹത്തിന്റെ രക്ഷകരായി ചമയുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ‘വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

വി.എസിനെ വിവാദങ്ങളിൽ കുരുക്കാൻ ശ്രമം; മാധ്യമങ്ങൾക്കെതിരെ എം. സ്വരാജ്
സി.പി.ഐ.എം നേതാവ് എം. സ്വരാജ് മാധ്യമങ്ങളെ വിമർശിച്ചു. വി.എസ്. അച്യുതാനന്ദൻ അന്തരിച്ചതിനു പിന്നാലെ അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങൾ ചില മാധ്യമങ്ങൾ നടത്തുന്നുവെന്ന് സ്വരാജ് ആരോപിച്ചു. വി.എസ് എന്ന രണ്ട് അക്ഷരം വിവാദത്തിൽ കുരുക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തോടുള്ള അനാദരവാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

വിഎസിനെ അപമാനിക്കാന് ശ്രമം; വിവാദങ്ങള് കുത്തിപ്പൊക്കുന്നെന്ന് എന്.എന് കൃഷ്ണദാസ്
ക്യാപിറ്റല് പണിഷ്മെന്റ് പരാമര്ശത്തിലെ വിവാദങ്ങള് വിഎസിനെ അപമാനിക്കുന്നതിനാണെന്ന് എന്എന് കൃഷ്ണദാസ്. വി.എസ് കെട്ടിപ്പടുത്ത സി.പി.ഐ.എമ്മിനെ ദുര്ബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ വിവാദങ്ങള്. പല കാലങ്ങളിലായി പല വിമര്ശനങ്ങള് ഉയര്ന്നു വരാമെന്നും അദ്ദേഹം പറഞ്ഞു.

വിഎസിനെതിരായ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം; തള്ളി ഡി.കെ മുരളി
വിഎസിനെതിരായ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം സമ്മേളന പ്രതിനിധികൾ തള്ളി. സുരേഷ് കുറുപ്പിന്റേത് ഭാവനാസൃഷ്ടിയാണെന്ന് ഡി.കെ മുരളി എംഎൽഎ പറഞ്ഞു. വി.എസ്. സമ്മേളനത്തിൽ നിന്നും മടങ്ങിയെന്നും ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന പരാമർശത്തിന് പിന്നാലെ തലകുനിക്കാതെ അദ്ദേഹം പോയെന്നും സുരേഷ് കുറുപ്പ് പറഞ്ഞിരുന്നു.

വിഎസിനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ്; കൂടുതൽ വെളിപ്പെടുത്തലുകളുമായി മുൻ പിഎ
മുൻ പിഎ എ സുരേഷിന്റെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ കേരളത്തിൽ ചർച്ചയാവുന്നു. 2012-ലെ സിപിഎം സംസ്ഥാന സമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗം നടത്തിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. വി.എസിനെ അധിക്ഷേപിക്കാൻ വേണ്ടി മാത്രമാണ് ആലപ്പുഴ സമ്മേളനം നടത്തിയതെന്നും സുരേഷ് പറയുന്നു.

വിഎസിന് ‘ക്യാപിറ്റൽ പണിഷ്മെന്റ്’ നൽകണമെന്ന് പെൺകുട്ടി; വെളിപ്പെടുത്തലുമായി സുരേഷ് കുറുപ്പ്
സിപിഐഎം നേതാവ് കെ. സുരേഷ് കുറുപ്പ്, വി.എസ്. അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ നടത്തി. സംസ്ഥാന സമ്മേളന വേദിയിൽ ഒരു കൊച്ചുപെൺകുട്ടി വി.എസിനെതിരെ ഈ ആവശ്യം ഉന്നയിച്ചെന്നും, ഇതിനു പിന്നാലെ അദ്ദേഹം സമ്മേളനത്തിൽ നിന്ന് മടങ്ങിയെന്നും സുരേഷ് കുറുപ്പ് വെളിപ്പെടുത്തി. മാതൃഭൂമി വാരികയിലെഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പിന്റെ ഈ തുറന്നുപറച്ചിൽ.

ആയിരക്കണക്കിന് കമ്യൂണിസ്റ്റുകളെ വാർത്തെടുക്കാൻ വി.എസ് ശ്രമിച്ചു: ആദർശ് എം സജി
വി.എസ് പോരാടിയത് അവസാനത്തെ കമ്യൂണിസ്റ്റുകാരനാകാനല്ലെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. വർഗീയ ശക്തികളെ തകർത്തെറിയാൻ കെൽപ്പുള്ളവരെ വാർത്തെടുക്കാൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ പോരാട്ടം അവസാനത്തെ കമ്യൂണിസ്റ്റുകാരൻ ആവാനായിരുന്നില്ലെന്നും ആദർശ് ഫേസ്ബുക്കിൽ കുറിച്ചു

വിഎസ് അച്യുതാനന്ദന് അവിസ്മരണീയ യാത്രയയപ്പ്; ഭൗതികശരീരം ‘വേലിക്കകത്ത്’ വീട്ടിലെത്തി
വി.എസ്. അച്യുതാനന്ദന് അവിസ്മരണീയമായ യാത്രയയപ്പാണ് കേരളം നൽകുന്നത്. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. 22 മണിക്കൂറിലധികം നീണ്ട യാത്രയ്ക്ക് ശേഷം ഭൗതികശരീരം പുന്നപ്രയിലെ 'വേലിക്കകത്ത്' വീട്ടിലെത്തി.

വി.എസിനെ മുസ്ലിം വിരുദ്ധനാക്കിയവർ മാപ്പ് പറയണം: വി.വസീഫ്
വി.എസ്. അച്യുതാനന്ദനെതിരായ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ് രംഗത്ത്. വി.എസിനെ മുസ്ലിം വിരുദ്ധനാക്കാൻ ശ്രമിച്ചവർ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയും സമാന ചിന്താഗതിക്കാരും വി.എസ്സിനെ മരിച്ചശേഷവും പിന്തുടരുകയാണെന്ന് വസീഫ് കുറ്റപ്പെടുത്തി.

വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോൾ വിഎസിനെ അവസാന നോക്ക് കാണാനെത്തിയവരിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെത്തി. വി.എസിന് ആദരാഞ്ജലി അർപ്പിക്കാൻ മണിക്കൂറുകളായി കാത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിലെ നേതാക്കന്മാർ എന്ന നിലക്ക് വി.എസും താനും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.