മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബൃഹദ് പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രീകരണം അവസാനിച്ചത്. 2025 ദീപാവലി റിലീസായി പ്രതീക്ഷിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.