Voter Turnout
ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; മുന്നണികൾ ആശങ്കയിൽ
ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മൂന്ന് മണ്ഡലങ്ങളിലും വിജയപ്രതീക്ഷയിൽ മുന്നണികൾ.
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: 65.75% പോളിങ്; അവസാന മണിക്കൂറിലേക്ക്
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ 65.75% പോളിങ് രേഖപ്പെടുത്തി. ആദ്യം മന്ദഗതിയിലായിരുന്ന പോളിങ് വൈകുന്നേരമായതോടെ സജീവമായി. 184 ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഉള്ളത്.
വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: പോളിംഗ് പൂർത്തിയായി, വോട്ടെടുപ്പിൽ വൻ ഇടിവ്
വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് പൂർത്തിയായി. ചേലക്കരയിൽ 71.65%, വയനാട്ടിൽ 63.59% വോട്ടുകൾ രേഖപ്പെടുത്തി. പോളിംഗ് ശതമാനത്തിലെ ഇടിവ് രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു.
ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്
ജമ്മു കാശ്മീരിൽ പത്തുവർഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. രാവിലെ 11 മണിവരെ 26.72% വോട്ടിംഗ് രേഖപ്പെടുത്തി. കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.