Voter Registration

Palakkad voter registration controversy

പാലക്കാട് സ്ഥാനാർത്ഥി വിവാദം: ഡോ. പി സരിനെതിരെ കടുത്ത വിമർശനവുമായി വി ടി ബൽറാം

നിവ ലേഖകൻ

പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിന്റെ വോട്ടർ പട്ടിക വിവാദത്തിൽ കോൺഗ്രസ് നേതാവ് വി ടി ബൽറാം കടുത്ത വിമർശനം ഉന്നയിച്ചു. സരിൻ പാലക്കാട്ടെ സ്ഥിരതാമസക്കാരൻ അല്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണങ്ങൾക്ക് മറുപടിയുമായി സരിനും ഭാര്യയും രംഗത്തെത്തി.