Voter List Manipulation

സി.പി.ഐ.എം വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കുന്നുവെന്ന് സാബു എം. ജേക്കബ്
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ സി.പി.ഐ.എം കൃത്രിമം കാണിക്കുന്നുവെന്ന് ട്വന്റി-20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബ് ആരോപിച്ചു. കുന്നത്തുനാട്ടിൽ ട്വന്റി-20 പ്രവർത്തകരുടെ വോട്ടുകൾ ഒഴിവാക്കിയെന്നും വോട്ടവകാശം നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സി.പി.ഐ.എം ഉദ്യോഗസ്ഥർ അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും സാബു എം. ജേക്കബ് കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി; ജനാധിപത്യം സംരക്ഷിക്കുന്നവരെ കമ്മീഷണർ സംരക്ഷിക്കുന്നില്ലെന്ന് ആരോപണം
രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചു. ദശലക്ഷക്കണക്കിന് പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബിജെപി ജില്ലാ പ്രസിഡന്റിന് ഇരട്ട വോട്ട്; വോട്ടര് പട്ടിക കൃത്രിമം ആരോപിച്ച് എന്ഡിഎ സ്ഥാനാര്ത്ഥി
പാലക്കാട്ടെ എന്ഡിഎ സ്ഥാനാര്ത്ഥി സി കൃഷ്ണകുമാര് ബിജെപി ജില്ലാ പ്രസിഡന്റിന് ഇരട്ട വോട്ട് ഉണ്ടെന്ന് സമ്മതിച്ചു. രണ്ട് മുന്നണികളും വോട്ടര് പട്ടികയില് കൃത്രിമം നടത്തുന്നതായി ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനെ സിപിഐഎം ആയുധമാക്കുന്നുവെന്ന് കൃഷ്ണകുമാര് കുറ്റപ്പെടുത്തി.