Voter List Issue

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി രാജി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കെ. സുധാകരൻ
നിവ ലേഖകൻ
തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി രാജി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കെ. സുധാകരൻ അഭിപ്രായപ്പെട്ടു. സുരേഷ് ഗോപിക്ക് വേണ്ടി ബിജെപി വ്യാജ വോട്ട് ചേർത്തെന്നും സുധാകരൻ ആരോപിച്ചു. നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വോട്ടർപട്ടിക ക്രമക്കേട്: പ്രതിപക്ഷ എംപിമാരുടെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
നിവ ലേഖകൻ
വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും.