Voter List Irregularities

കോഴിക്കോട് കോർപറേഷൻ; യുഡിഎഫ് മേയർ സ്ഥാനാർത്ഥി വി.എം. വിനുവിന് വോട്ടില്ല
കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മേയർ സ്ഥാനാർത്ഥി വി.എം. വിനുവിന് വോട്ടില്ല. പുതുക്കിയ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതാണ് കാരണം. വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി ഇന്ത്യാ സഖ്യം
വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യാ സഖ്യം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാഷ്ട്രീയ പാർട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയാണെന്നും, സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് വിശദീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ആരോപണം. കമ്മീഷൻ പ്രതിപക്ഷ പാർട്ടികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് ബിഹാറിൽ ആരംഭിക്കും. 16 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ 30 മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്റർ രാഹുൽ ഗാന്ധിയും സംഘവും സഞ്ചരിക്കും. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെയാണ് യാത്ര.

രാഹുൽ ഗാന്ധിയുടെ അറസ്റ്റിലൂടെ നേരിടാനാവില്ലെന്ന് വി.ഡി. സതീശൻ
രാഹുൽ ഗാന്ധിയുടെ അറസ്റ്റിലൂടെ അദ്ദേഹത്തെ നേരിടാൻ സാധിക്കില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന സമരം ലോകചരിത്രത്തിൽത്തന്നെ ശ്രദ്ധേയമായ ഒന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും അതീവ ജാഗ്രതയോടെ ഇരിക്കണമെന്നും വി.ഡി. സതീശൻ ആഹ്വാനം ചെയ്തു