Voter List

എസ്ഐആർ സമയപരിധി നീട്ടിയതില് പ്രതികരണവുമായി രത്തന് ഖേല്കര്
എസ്ഐആർ സമയപരിധി നീട്ടിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ പ്രതികരിച്ചു. എല്ലാ നടപടിക്രമങ്ങൾക്കും ഒരാഴ്ച സമയം നീട്ടിയെന്നും കരട് പ്രസിദ്ധീകരിക്കുന്നത് ഡിസംബർ 16 വരെ നീട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 14-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ SIR സമയപരിധി നീട്ടി; ഡിസംബർ 16 വരെ അപേക്ഷിക്കാം
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ എസ്ഐആർ സമയപരിധി ഡിസംബർ 16 വരെ നീട്ടി. എന്യൂമെറേഷൻ ഫോമുകൾ ഡിസംബർ 11 വരെ നൽകാം. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ ജനുവരി 15 വരെ സമയം അനുവദിക്കും.

വിദ്യാർത്ഥികളെ വോട്ടർപട്ടിക ജോലികൾക്ക് നിയോഗിക്കുന്നത് പഠനത്തെ ബാധിക്കരുതെന്ന് മന്ത്രി ആർ. ബിന്ദു
വോട്ടർപട്ടിക വിവരശേഖരണത്തിന് വിദ്യാർത്ഥികളെ നിയോഗിക്കുന്നത് അവരുടെ പഠനത്തെ ബാധിക്കരുതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. പഠനസമയം മാറ്റിവച്ച് വിദ്യാർത്ഥികളെ ഇത്തരം പ്രവൃത്തികളിൽ ഉപയോഗിക്കുന്നതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ട്. അതേസമയം, വിദ്യാർത്ഥികളെ വോട്ടർപട്ടിക പരിഷ്കരണ പ്രവർത്തനങ്ങളിൽ നിർബന്ധിച്ച് പങ്കാളികളാക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ അറിയിച്ചു.

വോട്ടർ പട്ടികയിലെ പരിഷ്കരണം: ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
കേരളത്തിലെ വോട്ടർ പട്ടികയിലെ തീവ്രമായ പരിഷ്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. അടിയന്തര സ്റ്റേ വേണമെന്ന ആവശ്യവും ഹർജിക്കാർ ഉന്നയിക്കും.

വോട്ടർപട്ടിക ശുദ്ധീകരണം: വിദ്യാർത്ഥികളുടെ സഹായം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനായി വിദ്യാർത്ഥികളുടെ സഹായം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി എൻസിസി, എൻഎസ്എസ് വോളണ്ടിയർമാരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്തയച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടപടികൾ വേഗത്തിലാക്കാൻ അധികൃതർ ശ്രമിക്കുന്നു.

സംസ്ഥാനത്ത് വോട്ടർപട്ടിക പുതുക്കൽ; ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 50 ലക്ഷം കടന്നു
സംസ്ഥാനത്ത് വോട്ടർപട്ടിക പുതുക്കുന്നതിനുള്ള തീവ്രയജ്ഞം പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 51,38,838 ആയി ഉയർന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തിൽ ശേഖരണ കേന്ദ്രങ്ങൾ നാളെയും പ്രവർത്തിക്കും. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച മികച്ച പുരോഗതിയുണ്ടായെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

തിരഞ്ഞെടുപ്പ് വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്ക് അവസരം: രത്തൻ യു ഖേൽക്കർ
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. എല്ലാ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കും. ആര് ഫോം പൂരിപ്പിച്ച് നൽകിയാലും, അവരെ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും.

വി.എം. വിനുവിന്റെ വോട്ട്: കോൺഗ്രസിൽ അച്ചടക്കനടപടി ഉടൻ ഉണ്ടാകില്ല
വി.എം. വിനുവിന് വോട്ടില്ലാത്ത വിഷയത്തിൽ കോൺഗ്രസിൽ അച്ചടക്കനടപടി ഉടൻ ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് സമയത്ത് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് കോർ കമ്മിറ്റി തീരുമാനിച്ചു. കൗൺസിലർ രാജേഷിനെതിരെ പോളിംഗ് കഴിഞ്ഞ ശേഷം നടപടിയുണ്ടാകും.

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയതിനെതിരെ വൈഷ്ണ ഹൈക്കോടതിയിൽ
തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ, വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. പേര് വെട്ടിയത് രാഷ്ട്രീയ പ്രേരിതമെന്ന് വൈഷ്ണ ആരോപിച്ചു. വൈഷ്ണ നൽകിയ ഹർജിയിൽ ജില്ലാ കളക്ടർ ഇന്ന് ഹിയറിങ് നടത്തും.

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയതിനെതിരെ വൈഷ്ണ ഹൈക്കോടതിയിൽ
തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചു. വോട്ടർ പട്ടികയിലെ പിഴവ് തിരുത്തണമെന്നുമാണ് വൈഷ്ണയുടെ ഹർജിയിലെ പ്രധാന ആവശ്യം. ജില്ലാ കളക്ടർ ഇന്ന് വൈഷ്ണയുടെ ഹിയറിങ് നടത്തും.

തീവ്ര വോട്ടർ പട്ടിക: എസ്ഐആർ നടപടികളിൽ ആശങ്ക അറിയിച്ച് രാഷ്ട്രീയ പാർട്ടികൾ
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടി യോഗത്തിൽ എസ്ഐആർ നടപടികൾക്കെതിരെ വിമർശനം. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളാണ് വിമർശനവുമായി രംഗത്തെത്തിയത്. എസ്ഐആർ നടപടികൾ നീട്ടിവെക്കാൻ സാധിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഉഖേൽക്കർ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം തീവ്ര വോട്ടർ പട്ടിക പരിഷ്കരിക്കണമെന്നാണ് സി.പി.ഐയുടെ ആവശ്യം.

വോട്ടർപട്ടിക കേസ്: സർക്കാർ ഹർജി സുപ്രീംകോടതിയിൽ നൽകണമെന്ന് ഹൈക്കോടതി
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി. ഈ വിഷയത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ വിധി പ്രസ്താവിക്കും.