Vote Rigging

രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ; 6018 വോട്ടുകൾ നീക്കിയെന്ന വാദം തെറ്റ്
രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ വിശദീകരണവുമായി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലന്ദ് മണ്ഡലത്തിൽ 6018 വോട്ടുകൾ ആസൂത്രിതമായി നീക്കം ചെയ്തു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. എന്നാൽ തെറ്റായ അപേക്ഷകൾ തള്ളിക്കളഞ്ഞെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്ത്. കോൺഗ്രസിൻ്റെ തുടർച്ചയായ പരാജയങ്ങൾ അവരെ നിരാശരാക്കുന്നുവെന്നും അതിന്റെ ഫലമായാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അനുരാഗ് താക്കൂർ ഡൽഹിയിൽ പറഞ്ഞു. രാഹുൽ ഗാന്ധി ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമെന്നു പറഞ്ഞിട്ട് ഒടുവിൽ പൂത്തിരി കത്തിച്ച് മടങ്ങിയതുപോലെയാണ് കാര്യങ്ങളെന്നും താക്കൂർ പരിഹസിച്ചു.

വോട്ട് കൊള്ളയിൽ ഹൈഡ്രജൻ ബോംബ്; ബിജെപിക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി
വോട്ട് കുംഭകോണത്തിൽ ഉടൻ തന്നെ ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമെന്ന മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി രംഗത്ത്. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തിലധികം കള്ളവോട്ടുകൾ നടന്നെന്നും, ഈ അധിക വോട്ടുകളെല്ലാം ബിജെപിക്ക് ലഭിച്ചെന്നും അദ്ദേഹം ആരോപിച്ചു. കൃത്യമായ രേഖകൾ വെച്ചാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
രാഹുൽ ഗാന്ധിയുടെ വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരായ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം മുൻനിർത്തി ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങളെ വോട്ടർമാരോ തിരഞ്ഞെടുപ്പ് കമ്മീഷനോ ഭയപ്പെടുന്നില്ലെന്നും കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.

വോട്ട് കൊള്ള ആരോപണം: പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ട് കൊള്ള ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടർപട്ടികയിൽ തിരുത്തലുകൾ വരുത്തുന്നതിന് അവസരം നൽകിയിരുന്നുവെന്നും, അപ്പോഴൊന്നും അവർ ഇടപെട്ടില്ലെന്നും കമ്മീഷൻ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പൂർണ്ണമായി തള്ളാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന.

തൃശ്ശൂരിലെ വോട്ടർപട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി മറുപടി പറയണം: വി.ഡി. സതീശൻ
തൃശ്ശൂരിലെ വോട്ടർപട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി മറുപടി പറയണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ബിജെപി രാജ്യമെമ്പാടും വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു. സുരേഷ് ഗോപിക്ക് പ്രതിരോധിക്കാൻ ഒന്നുമില്ലെന്നും എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിൽ ലഭിച്ചെന്നും സതീശൻ ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ ആരോപണം ശരിവെച്ച് വി.എസ്. സുനിൽകുമാർ; തൃശ്ശൂരിലും വോട്ട് അട്ടിമറിയെന്ന് ആരോപണം
രാഹുൽ ഗാന്ധിയുടെ വോട്ട് അട്ടിമറി ആരോപണത്തിന് പിന്നാലെ തൃശ്ശൂരിലും ക്രമക്കേട് നടന്നതായി വി.എസ്. സുനിൽകുമാർ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വോട്ടുകൾ ചേർത്തു. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളുടെ വോട്ടുകൾ ചട്ടപ്രകാരമല്ല ചേർത്തതെന്നും ആരോപണം.