Vote Fraud

രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരണവുമായി ബ്രസീലിയൻ മോഡൽ; ചിത്രം കണ്ട് അമ്പരന്ന് ലാറിസ്സ
രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ ബ്രസീലിയൻ മോഡൽ ലാരിസ്സ പ്രതികരിക്കുന്നു. വോട്ടർ പട്ടികയിൽ തന്റെ ചിത്രം കണ്ടത് വിശ്വസിക്കാനാവുന്നില്ലെന്നും അവർ പറയുന്നു. വർഷങ്ങൾ പഴക്കമുള്ള ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നും ലാരിസ്സ ആരോപിച്ചു.

വോട്ട് കൊള്ള: രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്
വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ദിരാഭവനിൽ നടക്കും. ബിഹാർ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ രാഹുലിന്റെ വാർത്താ സമ്മേളനം നിർണായകമാണ്. വോട്ട് കൊള്ളയിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.

രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം ഏറ്റെടുക്കാത്തതിൽ യൂത്ത് കോൺഗ്രസിൽ ഭിന്നത
രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണം ഏറ്റെടുക്കാത്തതിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം. യൂത്ത് ലീഗ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടും യൂത്ത് കോൺഗ്രസ് ചർച്ച ചെയ്യാത്തത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും വിമർശകർ പറയുന്നു. സംസ്ഥാന അധ്യക്ഷൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

വോട്ട് തട്ടിപ്പിലൂടെയാണ് കോൺഗ്രസ് പരാജയപ്പെട്ടതെന്ന് രാഹുൽ ഗാന്ധി
ലോക്സഭാ സീറ്റുകളിൽ കോൺഗ്രസ് പരാജയപ്പെട്ടത് വോട്ട് തട്ടിപ്പ് മൂലമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ബെംഗളൂരുവിൽ ഉപയോഗിച്ച അതേ തന്ത്രം തന്നെയാണ് മറ്റിടങ്ങളിലും പ്രയോഗിച്ചത്. ഈ മണ്ഡലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.