Vote Allegation

വോട്ട് ചോർത്തൽ ആരോപണം ആവർത്തിച്ച് രാഹുൽ ഗാന്ധി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം
രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. കമ്മീഷൻ കള്ളന്മാരെ സംരക്ഷിക്കുകയും മോഷണം കണ്ടില്ലെന്ന് നടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനിടെ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകള്ക്കെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെ രംഗത്തെത്തി. വോട്ട് കൊള്ളയ്ക്കെതിരായ ഒപ്പുശേഖരണ ക്യാമ്പയിനില് എല്ലാവരും പങ്കെടുക്കണമെന്ന് പ്രിയങ്കാ ഗാന്ധി ആഹ്വാനം ചെയ്തു.

രാഹുൽ ഗാന്ധി മാപ്പ് പറയണം; തിരഞ്ഞെടുപ്പ് കമ്മീഷൻ
രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണം ഉന്നയിച്ചതിന് പിന്നാലെ, രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെങ്കിൽ ഉന്നയിച്ചവർ മാപ്പ് പറയണമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സുരേഷ് ഗോപിക്കെതിരെ വ്യാജവോട്ട് ആരോപണം; പ്രതിരോധത്തിലായി ബിജെപി
തൃശ്ശൂർ എംപി സുരേഷ് ഗോപിയുടെ സഹോദരൻ വ്യാജവോട്ട് ചേർത്തെന്ന ആരോപണം ബിജെപിക്ക് തലവേദനയാകുന്നു. കള്ളവോട്ട് വിവാദത്തിൽ സുരേഷ് ഗോപി രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും സുരേഷ് ഗോപിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.