വോഡഫോണ് സാധാരണ സ്മാര്ട്ട്ഫോണുകളിലൂടെ സാറ്റലൈറ്റ് വഴി ലോകത്തിലെ ആദ്യ വീഡിയോ കോള് വിജയകരമായി പരീക്ഷിച്ചു. 2025 അവസാനത്തോടെ യൂറോപ്പില് ഈ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യം. നെറ്റ്വര്ക്ക് സിഗ്നല് ഇല്ലാത്ത പ്രദേശങ്ങളിലും ആശയവിനിമയം സാധ്യമാക്കുന്ന ഈ സാങ്കേതികവിദ്യ ലോകമെമ്പാടും വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.