VN Vasavan

ഡോക്ടർ ജയകുമാറിന് പിന്തുണയുമായി മന്ത്രി വി.എൻ. വാസവൻ
കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ജയകുമാറിന് പിന്തുണയുമായി മന്ത്രി വി.എൻ. വാസവൻ രംഗത്ത്. ഡോക്ടർ ജയകുമാർ ചെയ്തത് ലഭിച്ച വിവരങ്ങൾ മന്ത്രിമാരെ അറിയിക്കുക മാത്രമാണെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിനെതിരെ അപവാദം പറയുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട് മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. കുടുംബത്തിന് അടിയന്തര സഹായമായി 50000 രൂപ നൽകി. കൂടാതെ, കൂടുതൽ സഹായങ്ങൾ മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

മെഡിക്കൽ കോളജ് അപകടം; പ്രതികരണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി വി.എൻ. വാസവൻ
കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ താനും ആരോഗ്യമന്ത്രിയും നടത്തിയ പ്രതികരണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി വി.എൻ. വാസവൻ. അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കപ്പലപകടത്തില് കേസെടുക്കേണ്ടത് കേന്ദ്രം; സംസ്ഥാനത്തിന് നഷ്ടം ഈടാക്കാം: മന്ത്രി വി.എന് വാസവന്
ഉള്ക്കടലില് കപ്പലപകടമുണ്ടായാല് കേസെടുക്കേണ്ടത് കേന്ദ്രസര്ക്കാരാണെന്ന് മന്ത്രി വി.എന് വാസവന് അഭിപ്രായപ്പെട്ടു. അപകടത്തെ തുടര്ന്നുണ്ടായ നാശനഷ്ടങ്ങള് ഈടാക്കാനുള്ള നടപടികള് സ്വീകരിക്കാന് സംസ്ഥാന സര്ക്കാരിന് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. ബേപ്പൂര്, അഴീക്കല് തുറമുഖങ്ങള്ക്ക് സമീപം ചരക്കുകപ്പലിന് തീപിടിച്ച സംഭവം നിര്ഭാഗ്യകരമാണെന്നും മന്ത്രി അറിയിച്ചു.

സീപ്ലെയിൻ പദ്ധതി: ആശയം മുന്നോട്ട് വെച്ചത് താനാണെന്ന് മന്ത്രി വി എൻ വാസവൻ
കേരളത്തിലെ സീപ്ലെയിൻ പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത് താനാണെന്ന് മന്ത്രി വി എൻ വാസവൻ അവകാശപ്പെട്ടു. 2010-ൽ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയമായി ഇത് അവതരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃശൂർ പൂരം വിവാദം: മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വിശദീകരിച്ചു
തൃശൂർ പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വിശദീകരിച്ചു. പൂരം ദിവസം വത്സൻ തില്ലങ്കേരിയും സുരേഷ് ഗോപിയും വന്നുവെന്നത് സ്ഥിരീകരിച്ചു. വിഷയത്തിൽ മൂന്നു തരത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചതായും അദ്ദേഹം അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്വമേധയാ കേസെടുക്കുന്നതിൽ നിയമ പ്രശ്നങ്ങളെന്ന് മന്ത്രി വാസവൻ
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കുന്നതിന് നിയമപരമായ പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. പൂർണ്ണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് ഗൗരവതരമാണെന്ന് അഭിപ്രായപ്പെട്ടു.

വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യ മദർഷിപ്പ്; കേരളത്തിന് അഭിമാനനിമിഷമെന്ന് മന്ത്രി വി.എൻ. വാസവൻ
വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യ മദർഷിപ്പ് എത്തുന്നത് കേരളത്തിന് അഭിമാനകരമായ നിമിഷമാണെന്ന് തുറമുഖ മന്ത്രി വി. എൻ. വാസവൻ പ്രസ്താവിച്ചു. ലോകം കേരളത്തെ ഉറ്റുനോക്കുന്ന ഈ ചരിത്രനിമിഷത്തിൽ, പിണറായി ...

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ അടുത്ത ആഴ്ച; 92% നിർമ്മാണം പൂർത്തിയായതായി മന്ത്രി
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ അടുത്ത ആഴ്ച നടക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഏറ്റവും വലിയ മദർഷിപ്പുകളിൽ ഒന്ന് ട്രയൽ റണ്ണിന് എത്തുമെന്നും അദ്ദേഹം ...