VM Vinu

ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി വി.എം.വിനു; സിനിമയിലേക്ക് മടങ്ങാനൊരുങ്ങുന്നു
വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് പ്രതികരണവുമായി വി.എം.വിനു. ഹൈക്കോടതിയുടെ വിധിയിൽ തനിക്ക് മനപ്രയാസമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ കോൺഗ്രസ് നേതൃത്വം പുതിയ സ്ഥാനാർത്ഥിക്കായുള്ള ചർച്ചകൾ ആരംഭിച്ചു.

വി.എം. വിനു 2020-ൽ വോട്ട് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്: രാഷ്ട്രീയ ഇടപെടൽ അന്വേഷിക്കാൻ കളക്ടർ
സംവിധായകൻ വി.എം. വിനു 2020-ൽ വോട്ട് ചെയ്തിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്ടറുടെ റിപ്പോർട്ട്. രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ കളക്ടർ നിർദേശം നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്ത് നിന്ന് പിഴവുകളൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എതിരായത് ഗൂഢാലോചന; ഹൈക്കോടതിയെ സമീപിക്കുമെന്ന് വി.എം. വിനു
വി.എം. വിനുവിന്റെ വോട്ട് റദ്ദാക്കിയ സംഭവം രാഷ്ട്രീയ വിവാദമായി പടരുന്നു. സി.പി.ഐ.എം ആണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു. എന്നാൽ വിനുവിനെ കോൺഗ്രസ് അവഹേളിക്കുകയാണെന്ന് സി.പി.ഐ.എം തിരിച്ചടിച്ചു.