Vladimir Putin

യുക്രൈനിലെ കുട്ടികളുടെ നിഷ്കളങ്കതയോർത്ത് പുടിന് മെലാനിയയുടെ കത്ത്
യുക്രൈനിലെ കുട്ടികളുടെ നിഷ്കളങ്കതയെ ഓര്മ്മിപ്പിച്ച് കൊണ്ട് റഷ്യന് പ്രസിഡന്റ് വ്ലാദിമിര് പുടിന് കത്തയച്ച് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. എല്ലാ കുട്ടികളും ഒരുപോലെയാണ് സ്വപ്നം കാണുന്നത്, അവരവരുടെ രാജ്യത്ത് അവര് സന്തോഷത്തോടെ ചിരിക്കട്ടെയെന്നും മെലാനിയ കത്തില് പറയുന്നു. റഷ്യയെ മാത്രം സേവിക്കുന്നതിനേക്കാൾ ഉപരിയായി കുട്ടികളുടെ നിഷ്കളങ്കത സംരക്ഷിക്കുന്നതിലൂടെ മനുഷ്യരാശിയെത്തന്നെ നിങ്ങൾക്ക് രക്ഷിക്കാനാകുമെന്നും കത്തിൽ പറയുന്നു.

ട്രംപ്-പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റേയും ചർച്ചയെ ഇന്ത്യ സ്വാഗതം ചെയ്തു. സമാധാനത്തിനു വേണ്ടിയുള്ള നേതാക്കളുടെ പരിശ്രമം പ്രശംസനീയമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അലാസ്ക ഉച്ചകോടിയിലെ പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

യുക്രൈൻ സമാധാന ചർച്ചകളിൽ നിന്ന് പുടിൻ പിന്മാറി; ആശങ്കയെന്ന് നിരീക്ഷകർ
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ നിന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പിന്മാറി. തുർക്കിയിൽ നടക്കുന്ന ചർച്ചകളിൽ റഷ്യൻ പ്രതിനിധിയായി വ്ലാഡിമിർ മെഡൻസ്കി പങ്കെടുക്കും. പുടിന്റെ പിന്മാറ്റം ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നുവെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

റഷ്യൻ പ്രസിഡന്റ് പുടിന്റെ വിമർശകൻ അലക്സി സിമിൻ സെർബിയയിൽ മരിച്ച നിലയിൽ
റഷ്യൻ സെലിബ്രിറ്റി ഷെഫും പുടിന്റെ വിമർശകനുമായ അലക്സി സിമിൻ സെർബിയയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെൽഗ്രേഡിലെ ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.

ഭീകരവാദത്തിൽ ഇരട്ടത്താപ്പ് പാടില്ല; ബ്രിക്സ് ഉച്ചകോടിയിൽ മോദിയുടെ ശക്തമായ പ്രസ്താവന
ബ്രിക്സ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ടത്താപ്പ് കാണിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് ആവർത്തിച്ചു.

യുക്രൈൻ യുദ്ധം: സമാധാന പരിഹാരത്തിനായി മോദി പുടിനുമായി ചർച്ച നടത്തി
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് മോദി ആവർത്തിച്ചു. ഇന്ത്യയുടെ പുതിയ നിലപാടുകൾ ബ്രിക്സിന്റെ മുന്നോട്ടുള്ള പോക്കിൽ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ജനസംഖ്യ വർധിപ്പിക്കാൻ കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ റഷ്യക്കാരോട് പുടിൻ
റഷ്യയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് ഉയർത്താൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പുതിയ നിർദ്ദേശം നൽകി. കിട്ടുന്ന ഇടവേളകളിലെല്ലാം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ റഷ്യാക്കാരെ ഉപദേശിച്ചു. നിലവിൽ ഒരു സ്ത്രീക്ക് 1.5 കുട്ടികളാണ് ശരാശരി ഉണ്ടാകുന്നത്, ഇത് 2.1 ലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.

റഷ്യൻ പരമോന്നത ബഹുമതി നൽകി മോദിയെ ആദരിച്ച് പുടിൻ; യുക്രൈൻ പ്രസിഡന്റ് വിമർശനവുമായി രംഗത്ത്
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് സെൻറ് ആൻഡ്രു നൽകി ആദരിച്ചു. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമാണെന്ന് ...

റഷ്യൻ സൈന്യത്തിൽ നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാൻ സമ്മതം; മോദിയുടെ സന്ദർശനം നയതന്ത്ര വിജയം
റഷ്യൻ സൈന്യത്തിൽ നിർബന്ധിത സേവനം ചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാൻ റഷ്യ സമ്മതിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനം വൻ നയതന്ത്ര വിജയമായി. പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റ് ...

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ സന്ദർശനത്തിന്; യുക്രൈൻ യുദ്ധത്തിനു ശേഷം ആദ്യം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യൻ സന്ദർശനത്തിനായി യാത്ര തിരിക്കും. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി മോസ്കോയിലേക്ക് ...