ദുബായ് താമസ കുടിയേറ്റ വകുപ്പ് ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി ഒരു പുതിയ സേവന ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു. ഫെബ്രുവരി എട്ടു വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ വഴി വിവിധ വിസ സേവനങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. സന്ദർശകർക്കായി പ്രതിവാര മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.