Visa Regulations

കാനഡയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കും
കാനഡയിലേക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി. ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളെ ഇത് പ്രതികൂലമായി ബാധിക്കും. ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വന്ന നിയമങ്ങൾ അതിർത്തി ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകുന്നു.

കുവൈത്തിൽ പുതിയ റസിഡൻസി നിയമം: പ്രവാസികൾക്ക് കർശന നിബന്ധനകൾ
കുവൈത്തിൽ പുതിയ റസിഡൻസി നിയമം ഉടൻ നിലവിൽ വരും. അനധികൃത വിസ ഉപയോഗിക്കുന്നവർക്ക് കടുത്ത ശിക്ഷ. പ്രവാസികൾക്കും സന്ദർശകർക്കും കർശന നിബന്ധനകൾ ഏർപ്പെടുത്തി.

കുവൈത്തിൽ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം വിസ മാറ്റം അനുവദിച്ചു
കുവൈത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റം അനുവദിച്ചു. നേരത്തെ മൂന്ന് വർഷത്തിന് ശേഷം മാത്രമേ ഇത് സാധ്യമായിരുന്നുള്ളൂ. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും സ്ഥാപനങ്ങളുടെ പ്രതിസന്ധി മറികടക്കുന്നതിനുമുള്ള നടപടിയാണിത്.

ദുബായിൽ സന്ദർശക വിസ നിയമങ്ങൾ കർശനമാക്കി; ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം
ദുബായിൽ സന്ദർശക വിസ മാനദണ്ഡങ്ങൾ കർശനമാക്കി. വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. ഒരു മാസത്തെ വീസയ്ക്ക് 3000 ദിർഹവും, ഒരു മാസത്തിലേറെയുള്ളവർക്ക് 5000 ദിർഹവും കൈവശം വേണം.

ഉംറ വിസയുടെ മറവിൽ യാചകർ സൗദിയിലെത്തുന്നത് തടയണമെന്ന് സൗദി; പാക്കിസ്ഥാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം
സൗദി അറേബ്യയിലേക്ക് ഉംറ വിസയുടെ മറവിൽ പാക്കിസ്ഥാനിൽ നിന്ന് യാചകർ എത്തുന്നത് തടയണമെന്ന് സൗദി ഭരണകൂടം ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഉംറ നിയമം നടപ്പാക്കാൻ പാകിസ്താൻ മതകാര്യ മന്ത്രാലയം തീരുമാനിച്ചു. സംഭവത്തിൽ പാകിസ്താനിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.