Viral Video

ഭാര്യയ്ക്കൊപ്പം റൊമാൻസുമായി കലാഭവൻ ഷാജോൺ; വീഡിയോ വൈറൽ
കലാഭവൻ ഷാജോൺ ഭാര്യ ഡിനിയുമൊത്ത് 'തലൈവൻ തലൈവി' എന്ന സിനിമയിലെ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ വൈറലാകുന്നു. വിജയ് സേതുപതിയും നിത്യ മേനോനും അഭിനയിച്ച രംഗങ്ങൾ ഷാജോണും ഭാര്യയും മനോഹരമായി പുനരാവിഷ്കരിച്ചു. നിരവധി ആരാധകരാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

ഒഡീഷയിൽ ആചാരലംഘനം; ദമ്പതികളെ നുകത്തിൽ കെട്ടി നിലം ഉഴുതുമറിച്ച് നാടുകടത്തി
ഒഡീഷയിലെ റായഡയിൽ ആചാരലംഘനം ആരോപിച്ച് ദമ്പതികളെ നുകത്തിൽ കെട്ടി നിലം ഉഴുതുമറിച്ച് നാടുകടത്തി. ലാക് സാരകയും കൊടിയ സാരകയുമാണ് ക്രൂരതക്കിരയായത്. വിവാഹിതരായ ഇരുവരെയും ചാട്ടവാറടിച്ച് നാടുകടത്തിയ സംഭവം വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാരുണ്യ ലോട്ടറി ബാലയെ തേടിയെത്തി; സന്തോഷം പങ്കിട്ട് താരം
നടൻ ബാലയ്ക്ക് കേരള കാരുണ്യ ലോട്ടറിയിൽ 25,000 രൂപയുടെ സമ്മാനം ലഭിച്ചു. ജീവിതത്തിൽ ആദ്യമായാണ് ലോട്ടറി അടിക്കുന്നതെന്നും ബാല സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ലോട്ടറിയുടെ നമ്പറും, തുകയുമെല്ലാം ബാല വീഡിയോയിൽ കാണിക്കുന്നുണ്ട്.

കണ്ണിലേക്കൊക്കെ..അയാളെ ഞാന്‍ നോക്കി വച്ചിട്ടുണ്ട്’; കൂളായി മോഹൻലാൽ
ജിഎസ്ടി ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കണ്ണില്‍ തട്ടിയപ്പോളും കൂളായി പ്രതികരിച്ച് മോഹന്‍ലാല്‍. മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്കിയ ശേഷം കാറിലേക്ക് കയറുമ്പോളായിരുന്നു സംഭവം. "എന്താണ് മോനേ ഇതൊക്കെ, കണ്ണിലേക്കൊക്കെ… അയാളെ ഞാന്‍ നോക്കി വച്ചിട്ടുണ്ട്" എന്ന് തമാശയോടെ അദ്ദേഹം പ്രതികരിച്ചു.

നാറ്റോ ഉച്ചകോടിയിലെ മെലോനിയുടെ ഭാവങ്ങൾ വൈറലാകുന്നു; നെറ്റിസൺസ് ചോദിക്കുന്നു, മെലോനിക്ക് എന്തുപറ്റി?
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ നാറ്റോ ഉച്ചകോടിയിലെ ചില ഭാവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മെലോനി വിചിത്രമായ രീതിയിൽ പ്രതികരിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. മെലോനിയുടെ ഈ മാറ്റം കണ്ട് നെറ്റിസൺസ് പലവിധത്തിലുള്ള സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.

ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ കയറി ഭാര്യയുടെ ക്രൂര മർദ്ദനം; സിസിടിവി ദൃശ്യങ്ങൾ വൈറൽ
ചെന്നൈയിൽ ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഭാര്യ ഓഫീസിൽ കയറി മർദിച്ച സംഭവം വിവാദമാകുന്നു. സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സംഭവത്തിൽ ഭർത്താവ് സെന്തിൽ നാഥ് കോടതിയെ സമീപിച്ചിട്ടുണ്ട്.

ബേസിൽ ജോസഫ് കമന്റ് ചെയ്താൽ ഉടൻ കേരളത്തിലേക്ക്; വൈറലായി വിദേശ വനിതയുടെ വീഡിയോ
സെലിബ്രിറ്റികൾ കമന്റ് ചെയ്താൽ ടാസ്ക് ചെയ്യാമെന്ന് പറയുന്ന ട്രെൻഡിൽ ഒരു പുതുമയുമായി ഒരു വിദേശ വനിത. ബേസിൽ ജോസഫ് കമന്റ് ചെയ്താൽ ഈ വർഷം തന്നെ കേരളം സന്ദർശിക്കുമെന്നാണ് പരകാസ്റ്റ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയുള്ള വീഡിയോയിൽ പറയുന്നത്. കേരളത്തിന്റെ സിനിമയും സംസ്കാരവും തനിക്ക് ഏറെ ഇഷ്ടമാണെന്നും അവർ പറയുന്നു.

കൊച്ച് ബേസിലിന്റെ വീഡിയോ വൈറൽ; പ്രതികരണവുമായി ജി.എസ്. പ്രദീപ്
വർഷങ്ങൾക്ക് മുൻപ് കൈരളി ടി.വിയിലെ അശ്വമേധം പരിപാടിയിൽ ബേസിൽ പങ്കെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ജി.എസ്. പ്രദീപ് തൻ്റെ ഫേസ്ബുക്കിൽ ബേസിലിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. ബേസിലിനെക്കുറിച്ച് ആർക്കും വിപരീത അഭിപ്രായങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്; വൈറലായി ബേസിൽ ജോസഫിന്റെ പഴയ വീഡിയോ
നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ പഴയ അശ്വമേധം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കയ്യിൽ ഗിറ്റാറുമായി നിൽക്കുന്ന ചിത്രം ബേസിൽ പങ്കുവെച്ചതോടെ ടൊവിനോ തോമസും രസകരമായ കമന്റുമായി എത്തി. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ അശ്വമേധം പരിപാടിയിൽ പങ്കെടുത്ത ബേസിൽ ഉദയശങ്കർജിയെയാണ് മനസ്സിൽ കണ്ടിരുന്നത്.

പൊതുവേദിയിൽ വെച്ച് ഇളകിയ മീശ ഒട്ടിച്ച് ബാലയ്യ; വീഡിയോ വൈറൽ
നടൻ നന്ദമുരി ബാലകൃഷ്ണ പൊതുവേദിയിൽ വെച്ച് വെപ്പ് മീശ ഒട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഇതിനോടനുബന്ധിച്ച് പ്രതികരിക്കുന്നത്.

അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്; ബേസിൽ ജോസഫിന്റെ മറുപടി വൈറൽ
ബേസിൽ ജോസഫ് കൈരളി ടിവിയിലെ അശ്വമേധം പരിപാടിയിൽ പങ്കെടുത്ത വീഡിയോ വൈറലായി. ജി.എസ്. പ്രദീപിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ ഉത്തരം നൽകുന്ന ബേസിലിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഇതിന് മറുപടിയായി ഗിറ്റാറും പിടിച്ചുള്ള ചിത്രം പങ്കുവെച്ച് ബേസിൽ എത്തിയിട്ടുണ്ട്.

അശ്വമേധം വീഡിയോ വൈറലായതോടെ കൈരളിയ്ക്ക് നന്ദി പറഞ്ഞ് ബേസിൽ ജോസഫിന്റെ സഹോദരി
ബേസിൽ ജോസഫിന്റെ പഴയ അശ്വമേധം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കൈരളി ടിവിക്ക് നന്ദി അറിയിച്ച് സഹോദരി രംഗത്ത്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ വയനാട്ടിൽ നടന്ന അശ്വമേധം മെഗാ ഷോയിൽ ബേസിൽ പങ്കെടുത്ത വീഡിയോയാണ് ഇത്.