Viral Photo

പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രം വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുത്തൻ ലുക്ക്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് പാന്റുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം കളങ്കാവൽ റിലീസിനൊരുങ്ങുകയാണ്.

തണുപ്പിലും ആസിഫ് അലിയുടെ ആത്മാർപ്പണം; വൈറലായി ചിത്രം
റാസൽഖൈമയിലെ കൊടും തണുപ്പിൽ വെറും നിലത്ത് പുതച്ചുറങ്ങുന്ന ആസിഫ് അലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 'സർക്കീട്ട്' എന്ന സിനിമയുടെ സെറ്റിൽനിന്നുള്ള ഈ ചിത്രം പങ്കുവെച്ചത് സിനിമയുടെ സംവിധായകൻ താമർ കെ.വി. സിനിമയോടുള്ള ആസിഫ് അലിയുടെ ആത്മാർപ്പണത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്.

മമ്മൂട്ടിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
കാലിൽ ചായ ഗ്ലാസ് വെച്ച് ഫോണിൽ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ഐശ്വര്യ മേനോൻ പങ്കുവെച്ച ചിത്രത്തിന് നിമിഷങ്ങൾക്കകം വലിയ സ്വീകാര്യത ലഭിച്ചു. "വൈബ് അൺമാച്ചിഡ്" എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്.