Vipanchika

റീ പോസ്റ്റ്മോർട്ടം വേണ്ട; വിപഞ്ചികയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും
ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ റീ പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്ന് കുടുംബം അറിയിച്ചു. സംസ്കാരം നീണ്ടുപോകുമെന്നതിനാലാണ് കുഞ്ഞിൻ്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനിച്ചത്. വിപഞ്ചികയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ കഴിയുമെന്നും കുടുംബം വ്യക്തമാക്കി.

വിപഞ്ചികയുടെ മകളുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി മാതാവ്
വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ തീരുമാനിച്ചു. മൃതദേഹം ഇനിയും ഫ്രീസറിൽ വെക്കുന്നത് ഒഴിവാക്കാനാണ് തീരുമാനമെടുത്തതെന്ന് മാതാവ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്.

വൈഭവിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കോൺസുലേറ്റ് ഇടപെടണം; അഭ്യർത്ഥനയുമായി വിപഞ്ചികയുടെ അമ്മ
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊച്ചുമകൾ വൈഭവിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണമെന്ന് വിപഞ്ചികയുടെ അമ്മ ശൈലജ ആവശ്യപ്പെട്ടു. മൃതദേഹം വിട്ടുകിട്ടിയെന്നും വൈകുന്നേരം ഷാർജയിൽ സംസ്കരിക്കുമെന്നും നിധീഷിന്റെ ബന്ധുക്കൾ അറിയിച്ചതിന് പിന്നാലെയാണ് ശൈലജയുടെ ഈ അഭ്യർത്ഥന. വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ ജന്മനാട്ടിൽ സംസ്കരിക്കണമെന്നും അതിന് അനുവദിക്കണമെന്നും ശൈലജ അഭ്യർഥിച്ചു.

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അമ്മ ഷാർജയിൽ
ഷാർജയിൽ ഭർതൃപീഡനത്തെ തുടർന്ന് മരിച്ച വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അമ്മ ഷൈലജ ഷാർജയിലെത്തി. ഭർത്താവ് നിതീഷിനെതിരെ ഷാർജ പൊലീസിൽ പരാതി നൽകാൻ കുടുംബം ആലോചിക്കുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നും ഷൈലജ ആരോപിച്ചു.