തിരുവനന്തപുരം കടകംപള്ളി വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയെ തുടർന്ന് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റാൻ തീരുമാനിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ വെള്ളിയാഴ്ച കളക്ടറേറ്റിൽ പ്രത്യേക യോഗം ചേരും.