പൃഥ്വിരാജ് നായകനായി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു. ജി. ആർ. ഇന്ദുഗോപന്റെ കൃതിയെ അടിസ്ഥാനമാക്കിയ ഈ ചിത്രത്തിൽ പൃഥ്വിരാജ് ഒരു ചന്ദനക്കടത്തുകാരനായി വേഷമിടുന്നു. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.