Vikas Kohli

Virat Kohli London

വിരാട് കോഹ്ലി ലണ്ടനിൽ സ്ഥിരതാമസമാക്കിയെന്ന വാർത്ത വ്യാജം; പ്രതികരണവുമായി സഹോദരൻ

നിവ ലേഖകൻ

വിരാട് കോഹ്ലി ലണ്ടനിൽ സ്ഥിരതാമസമാക്കിയെന്നും ഇന്ത്യയിലെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സഹോദരൻ വികാസ് കോഹ്ലിക്ക് കൈമാറിയെന്നുമുള്ള വാർത്തകൾക്കെതിരെ വികാസ് കോഹ്ലി രംഗത്ത്. അടിസ്ഥാനരഹിതമായ വാർത്തകൾക്കെതിരെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ അദ്ദേഹം ടീമിനൊപ്പം പെർത്തിലാണ്.