സന്ദീപ് വാര്യരെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വിജയൻ പൂക്കാടൻ രംഗത്തെത്തി. സന്ദീപിന് യാതൊരു കഴിവുമില്ലെന്നും പാർട്ടിയിൽ കഴിവുള്ള നിരവധി നേതാക്കളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സന്ദീപിന്റെ സാന്നിധ്യം കോൺഗ്രസിന് തിരിച്ചടിയായെന്നും വിജയൻ പൂക്കാടൻ കുറ്റപ്പെടുത്തി.